Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ 5വയസ്സുകാരിക്ക് പീഡനം; പ്രതി പിടിയില്‍

ദില്ലി: തലസ്ഥാനനഗരിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിലായി. ബിഹാര്‍ സ്വദേശിയായ 25 കാരന്‍ മനോജ് കുമാറാണ് ദില്ലി പോലീസിന്റെ പിടിയിലായത്. മൊബൈല്‍ഫോണ്‍ ട്രാക്ക് ചെയ്താണ് പോലീസ് ഇയാളെ പിടികൂടിയത്. പാറ്റ്‌നയ്ക്ക സമീപത്ത് ചിക്‌നൗതയില്‍ വെച്ച് ലോക്കല്‍ പോലീസിന്റെ സഹായത്തോടെയാണ് ഇയാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്.

ദില്ലിയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ബന്ധുവിനെ കാണാനായാണ് ചിക്‌നൗതയില്‍ എത്തിയത്. പുലര്‍ച്ചെ രണ്ടരമണിയോടെയാണ് മനോജ് കുമാര്‍ അറസ്റ്റിലായത്. ദില്ലിയില്‍ നിന്നും തീവണ്ടിയില്‍ ചിക്‌നൗതയിലെത്തിയ പ്രതിയെ മൊബൈല്‍ഫോണ്‍ കോളുകള്‍ ട്രാക്ക് ചെയ്ത് പോലീസ് വലയിലാക്കുകയായിരുന്നു. പീഡനത്തിന് ഇരയായ കുട്ടിയുടെ അടുത്ത വീട്ടിലെ താമസക്കാരനാണ് ഇയാള്‍.

delhirape

അടുത്തിടെയാണ് മനോജ് കുമാര്‍ വിവാഹിതനായത്. ഇയാളുടെ ഭാര്യ സ്വന്തം വീട്ടിലാണ്. ഇതേ കെട്ടിടത്തില്‍ താമസിച്ചിരുന്ന അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടിയെ ഏതാണ്ട് രണ്ട് ദിവസത്തോളമാണ് മനോജ് കുമാര്‍ പീഡിപ്പിച്ചത്. ഏപ്രില്‍ 15 ന് കുട്ടിയെ കാണാതായിരുന്നു. പിന്നീട് പതിനേഴാം തീയതിയാണ് അവശനിലയില്‍ കുട്ടിയെ പ്രതിയുടെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

അതേസമയം പീഡനത്തെത്തുടര്‍ന്ന് ദില്ലിയിലെ എയിംസ് ആശുപത്രിയില്‍ പെണ്‍കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ കുട്ടിക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തി. സംഭവം ദില്ലിയില്‍ വന്‍ ജനരോഷത്തിന് കാരണമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന് രണ്ടായിരം രൂപ നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിച്ചതായും ആരോപണമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+