9കാരന്റെ ഫെറാറി റൈഡ് ജന്മദിനസമ്മാനം

6മാസം മുമ്പേ കുട്ടിയ്ക്ക് ഫെറാറി ഡ്രൈവ് ചെയ്യാന്‍ അവസരം നല്‍കാമെന്ന് ഞാന്‍ വാഗ്ദാനം നല്‍കിയിരുന്നു. അവന്റെ ഒന്‍പതാമത്തെ പിറന്നാള്‍ ദിവസമായ ഏപ്രില്‍ 6നാണ് ഞാന്‍ കാറിന്റെ ചാവി നല്‍കിയത്. അവന്‍ വളരെ ആത്മവിശ്വാസമുള്ള ശ്രദ്ധയുള്ള ഒരു ഡ്രൈവറാണ്, മാത്രമല്ല പലതരം കാറുകള്‍ ഇടക്കിടെ ഓടിയ്ക്കാറുമുണ്ട്. ഇത്തരത്തില്‍ ലംബോര്‍ഗിനി, ബെന്റ്‌ലി കൂപെ, കരേര ടെര്‍ബോ എന്നിവയെല്ലാം ഓടിച്ചിട്ടുണ്ട്- നിഷാം പറയുന്നു.
യുട്യൂബിലുള്ള വീഡിയോ ഏറെ ജനപ്രിയമാവുകയും മാധ്യമശ്രദ്ധ നേടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട പൊലീസ് കേസെടുത്ത് അന്വേഷണവും തുടങ്ങിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടി കാറോടിയ്ക്കുമ്പോള്‍ കുട്ടിയ്ക്കും മറ്റുള്ളവര്‍ക്കും ഉണ്ടായേയ്ക്കാവുന്ന അപകടസാധ്യത കണക്കിലെടുത്തായിരുന്നു പൊലീസിന്റെ നീക്കം. എന്നാല്‍ പൊലീസിന് കുട്ടി ഏതെന്നോ വാഹനം ആരുടേതാണെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. ഇതിനെയാണ് കുട്ടിയുടെ പിതാവ് തന്നെ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
പിതാവിന്റെ വിശദീകരണത്തില്‍ പൊലീസ് തൃപ്തരാകുമോയെന്നകാര്യം വ്യക്തമല്ല, കുട്ടി വാഹനം റോഡില്‍ ഓടിച്ചത് വലിയ നിയമലംഘനമാണെന്നുതന്നെയാണ് പൊലീസിന്റെ പക്ഷം.












Click it and Unblock the Notifications