മോഡിക്ക് കേരളമന്ത്രിവക ആറന്മുളക്കണ്ണാടി കാഴ്ച

വികസന ചര്‍ച്ചകള്‍ക്ക് വേണ്ടിയാണ് താന്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചതെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു. തൊഴില്‍ വൈദഗ്ധ്യത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് കേരളത്തിന് മാതൃകയാണ്. കേരളത്തിലെയും ഗുജറാത്തിലെയും വികസന മാതൃകകള്‍ സമാനമാണ് എന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ നോളജ് സിറ്റി ആരംഭിക്കാന്‍ പദ്ധതിയുണ്ട്. ഗുജറാത്ത് നോളജ് സിറ്റിയുടെ ചുവടുപിടിച്ചായിരിക്കും ഇത് തയ്യാറാക്കുക. ഇക്കാര്യം നരേന്ദ്രമോഡിയുമായി ചര്‍ച്ച ചെയ്തു എന്നും തൊഴില്‍ മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.
നേരത്തെ കേരളത്തിലെ രാഷ്ടീയ നേതാക്കളായ അബ്ദുള്ളക്കുട്ടി, കെ എം ഷാജി തുടങ്ങിയവര്‍ നരേന്ദ്രമോഡിയെയും ഗുജറാത്തിലെ വികസനത്തെയും അനുകൂലിച്ച് സംസാരിച്ചത് വിവാദമായിരുന്നു. മോഡിയെ പ്രശംസിച്ച കെ എം ഷാജി കടുത്ത വിമര്‍ശനങ്ങളെത്തുടര്‍ന്ന് പിന്നീട് നിലപാട് മാറ്റിയിരുന്നു.












Click it and Unblock the Notifications