മോഡി വരുന്നെങ്കില്‍ ശിവഗിരിക്ക് താനില്ല: വിഎസ്

ക്ഷണക്കത്ത് കിട്ടിയപ്പോഴാണ് പരിപാടിയില്‍ മോഡിയും പങ്കെടുക്കുന്നുണ്ട് എന്ന് അറിഞ്ഞത്. ചടങ്ങില്‍ നിന്നും പിന്മാറാന്‍ അപ്പോള്‍ത്തന്നെ തീരുമാനിച്ചതായും വി എസ് പറഞ്ഞു. ചടങ്ങിലേക്കില്ലെന്ന കാര്യം സംഘാടകരെ അറിയിച്ചതായും വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
ഷിബു ബേബിജോണും നരേന്ദ്രമോഡിയുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച്് അന്വേഷിക്കണമെന്നും വി എസ് ച്യുതാനന്ദന്‍ പറഞ്ഞു. കേരളത്തിലെ മന്ത്രിമാര്‍ മോഡിയെ പുകഴ്്ത്തുന്നത് കാണുമ്പോള്‍ തനിക്ക് അത്ഭുതം തോന്നുന്നു. കൂടിക്കാഴ്ചയില്‍ സ്വകാര്യ താല്പര്യങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണം. കൂടിക്കാഴ്ച മുഖ്യമന്ത്രി അറിഞ്ഞില്ല എന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ലെന്നും വി എസ് പറഞ്ഞു.












Click it and Unblock the Notifications