കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിക്കാഴ്ച; ഷിബു ബേബിജോണിനും പണികിട്ടി

Google Oneindia Malayalam News

Shibu Baby John and Narendra Modi
തിരുവനന്തപുരം: മുന്‍പ് അബ്ദുള്ളക്കുട്ടിക്കും കെ എം ഷാജിക്കും കിട്ടിയതാണ്. ഇപ്പോള്‍ ദാ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിനും കിട്ടി, നരേന്ദ്രമോഡിയെ കാണാന്‍ പോയ വകയില്‍ നല്ല ഒരു പണി. ഗുജറാത്ത് വരെ പോയതല്ലേ മോഡിയെക്കൂടി കണ്ടുകളയാം എന്ന് കരുതിയതാവണം നമ്മുടെ തൊഴില്‍മന്ത്രി, കൈയ്യും വീശി പോകുന്നത് മോശമല്ലേ, എന്നാല്‍പ്പിന്നെ കേമത്തില്‍ ഒരു ആറന്മുള കണ്ണാടി കൂടി സമ്മാനമായി കിടക്കട്ടെ എന്നും.

എല്ലാവരും പറയുന്നു ഗുജറാത്തിലെ വികസനത്തെപ്പറ്റി, താനും നല്ല രണ്ട് വാക്ക് പറഞ്ഞേക്കാം എന്നെങ്ങാനും വിചാരിച്ചാണ് തൊഴില്‍ മന്ത്രി വാ തുറന്നതെങ്കിലും പണി പാളി. സ്വന്തം മുന്നണിക്കാര്‍ മുതല്‍ പ്രതിപക്ഷനേതാവ് വരെയുളള നേതാക്കളെല്ലാം കിട്ടിയ അവസരം ശരിക്കും മുതലാക്കി. കേരളത്തില്‍ മോഡി വിരുദ്ധതയ്ക്ക് നല്ല മാര്‍ക്കറ്റാണ് ഉള്ളതെന്ന് ആര്‍ക്കാണ് അറിയാത്തത്.

കേരളത്തിന്റെ വികസനത്തിന് മോഡിയുടെ ഔദാര്യം വേണ്ട എന്നായിരുന്നു പി സി ജോര്‍ജ്ജിന്റെ പ്രതികരണം. ചീഫ് വിപ്പ് പറയുന്നത് സ്വന്തം പാര്‍ട്ടിക്കാര് പോലും കേള്‍ക്കാന്‍ നിക്കുന്നില്ല എന്നതു കൊണ്ട് അതത്ര പ്രശ്‌നമായില്ല. എന്നാല്‍ മുഖ്യമന്ത്രി അറിയാതെ ഇത്തരം യാത്രകള്‍ പാടില്ലെന്ന വയലാര്‍ രവിയുടെ പ്രസ്താവന അത്ര നിസാരമായ തള്ളാന്‍ കഴിയില്ല. കേരളം പോലെ വികസിച്ച ഒരു സംസ്ഥാനത്തെ മന്ത്രി ഗുജറാത്തില്‍പോയി വികസനം പഠിച്ചതുതന്നെ വയലാര്‍ രവിക്ക് ഇഷ്ടപ്പെട്ടിട്ടില്ല. കേന്ദ്ര സഹമന്ത്രി കെ സി വേണുഗോപാലും കിട്ടിയ ചാന്‍സ് കളഞ്ഞില്ല.

കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ എന്താണ് അന്വേഷിക്കേണ്ടതെന്ന് അദ്ദേഹം ഒട്ട് പറഞ്ഞതുമില്ല. സംഭവം തന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി കൂടി കയ്യൊഴിഞ്ഞതോടെ വേറെ നിവൃത്തിയില്ലാതെ ഷിബു ബേബി ജോണ്‍ കളം മാറ്റി. മോഡിയെ കാണാന്‍ പോയതേ തെറ്റായിപ്പോയി എന്നാണ് മന്ത്രിയുടെ കുറ്റസമ്മതം. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം കലര്‍ത്തേണ്ട കാര്യമില്ലെന്ന മുന്‍ കേന്ദ്രമന്ത്രി ഒ രാജഗോപാലിന്റെ പ്രസ്താവനയാകട്ടെ ആരും കേട്ടുപോലുമില്ല.

English summary
Minister Shibu Baby John's visit to Narendra Modi at Ahmadabad becoming political controversy in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X