കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൂഗിള്‍ കണ്ണടകള്‍ ഗള്‍ഫില്‍ നിരോധിയ്ക്കും?

  • By Meera Balan
Google Oneindia Malayalam News

Google Glass
ദുബായ്: ഗൂഗിളിന്റെ കണ്ണടകള്‍ യു എ ഇ നിരോധിയ്ക്കുമെന്ന് സൂചന. അതിനൂതന രീതിയില്‍ ഗൂഗിളിള്‍ വികസിപ്പിച്ചെടുത്ത കണ്ണടകള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വിപണി കണ്ടെത്താനാവാത്ത അവസ്ഥയാണ് നിലവിലുള്ളത്. വലിയൊരു ശതമാനം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഗൂഗിള്‍ തങ്ങളുടെ കണ്ണടകള്‍ വികസിപ്പിച്ചെടുത്തിരിയ്ക്കുന്നത്.

അഞ്ച് മെഗാ പിക്‌സല്‍ ക്യാമറ , വൈഫൈ സംവിധാനം, ബ്ളൂടൂത്ത്, 12 ജി ബി മെമ്മറിഎന്നീ സൗകര്യങ്ങള്‍ ഉള്ളവയാണ് മുഖത്ത് ധരിയ്ക്കാവുന്ന ഈ സ്‌റ്റെലന്‍ കണ്ണട. മുഖത്ത് ധരിച്ച് കൊണ്ട് തന്നെ യാതൊരു സംശയവും ആരിലും ഉണ്ടാക്കാതെ ആരുടെ ചിത്രം അനായാസം എടുക്കാം. ഈ കണ്ണട വഴി എടുത്ത ചിത്രങ്ങളും മറ്റ് വിവരങ്ങളും അനായാസം മറ്റുള്ളവര്‍ക്ക് കൈമാറാനും സാധിയ്ക്കും

സ്വകാര്യതയെ കാര്യമായി ബാധിയ്ക്കുന്ന ഇത്തരരം കണ്ണടകള്‍ ഗുണത്തെക്കാളേറെ ദോഷം പ്രധാനം ചെയ്യുമെന്നതിനാലാണ് യു എ ഇ കണ്ണകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിയ്ക്കുന്നത്. വ്യക്തികളുടെ സ്വകാര്യജീവിതത്തിന് വലിയ സുരക്ഷിതത്ത്വമാണ് അറബ് രാജ്യങ്ങളിലുളളത്.

ആളുകളുടെ സ്വകാര്യതയെ ഈ കണ്ണടകള്‍ ബാധിയ്ക്കുമെന്ന വിലയിരുത്തലിലാണ് യൂറോപ്യന്‍ യൂണിയനും. കണ്ണടയില്‍ ഘടിപ്പിച്ച ക്യാമറയിലെടുക്കുന്ന ദൃശ്യങ്ങള്‍ ഗൂഗിളിന്റെ സെര്‍വറുകളില്‍ എത്തപ്പെടുന്നു. അതിനാല്‍ തന്നെ കണ്ണടയില്‍ ഉള്ള വിവരങ്ങള്‍ക്കൊന്നും തന്നെ സുരക്ഷിതത്ത്വമില്ല. ആര്‍ക്കും എ്പപോള്‍ വേണമെങ്കിലും അവ അനായാസമായി ലഭ്യമാകും .എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ വിപണനത്തിനായി ഗൂഗിള്‍ കണ്ണടകള്‍ സജ്ജമായിക്കഴിഞ്ഞു.

1500 ഡോളര്‍ വിലയ്ക്ക് 8000 ഗൂഗിള്‍ ഗ്ലാസുകള്‍ ഉടനെ തന്നെ വിപണിയില്‍ എത്തിയ്ക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍.

English summary
UAE has strictly banned any products that can be used to take pictures or videos of any without consent of the other party and a Google Glass user can easily bypass that requirement and can record everything they see, resulting in a serious invasion of privacy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X