കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയില്‍ ഭൂചലനം; നൂറിലേറെ മരണം

Google Oneindia Malayalam News

earthquake
ബീജിംഗ്: ചൈനയില്‍ വന്‍ ഭൂചലനത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. ചൈനയിലെ പടിഞ്ഞാറന്‍ സിച്ചുവാന്‍ പ്രവിശ്യയിലാണ് കനത്ത ഭൂചലനം അനുഭവപ്പെട്ടത്. നാനൂറിലധികം പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിക്ടര്‍ സ്‌കെയിലില്‍ 6.6 അടയാളപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മരണസംഖ്യയെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

ഇന്ത്യന്‍ സമയം ആറരയോടെയാണ് ഭൂചലനം ഉണ്ടായത്. ഒന്നരലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് സിച്ചുവാന്‍. സ്ഥിരമായി ഭൂചലനം ഉണ്ടാകുന്ന പ്രദേശമാണിത്. ലിങ്കിയോംഗ് നഗരത്തില്‍ നിന്നും ഏതാണ്ട് 80 കിലോമീറ്റര്‍ അകലത്താണ് പ്രഭവകേന്ദ്രം. 2008 ല്‍ ഇവിടെുണ്ടായ ഭൂചലനത്തില്‍ ഏതാണ്ട് 70000 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഭൗമോപരിതലത്തില്‍ നിന്ന് 13 കിലോമീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവകേന്ദ്രം എന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ വിദഗ്ധര്‍ അറിയിച്ചു. നേരത്തെ റിക്ടര്‍ സ്‌കെയിലില്‍ 7 അടയാളപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഭൂചലനത്തിന്റെ ശക്തി 6.6. ആയിരുന്നു എന്ന് സ്ഥിരീകരിച്ചു.

ഭൂചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. പഴയമാതൃകയിലുള്ള കെട്ടിടങ്ങളാണ് പ്രദേശത്തുള്ളത്.

English summary
About 100 people feared died in massive earth quake in south western part of China.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X