കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗൗരിയമ്മ കൂടെ വന്നാല്‍ സന്തോഷം: വിഎസ്

Google Oneindia Malayalam News

vs-gowri
തിരുവനന്തപുരം: ജെ എസ് എസ് നേതാവ് കെ ആര്‍ ഗൗരിയമ്മ എല്‍ ഡി എഫിന്റെ കൂടെ വരുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇടതുമുന്നണിയാണ് ഇത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് എന്നും വി എസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ എല്‍ ഡി എഫിലേക്ക് ചെല്ലാന്‍ വി എസ് അച്യുതാനന്ദന്‍ തന്നെ ക്ഷണിച്ചിരുന്നതായി ഗൗരിയമ്മ വെളിപ്പെടുത്തിയിരുന്നു.

യു ഡി എഫില്‍ ഇതുപോലെ തുടരാന്‍ താല്‍പര്യം ഇല്ലെന്ന് ശനിയാഴ്ചത്തെ ജെ എസ് സ് യോഗത്തില്‍ ഗൗരിയമ്മ വ്യക്തമാക്കിയ സാഹചര്യത്തിലാണ് വി എസിന്റെ പ്രതികരണം. യു ഡി എഫില്‍ താനിപ്പോള്‍ ഇല്ലാത്തതു പോലെയാണെന്നും ഗൗരിയമ്മ പറഞ്ഞു. എന്നാല്‍ പാര്‍ട്ടി എല്‍ ഡി എഫില്‍ ലയിച്ചാല്‍ അര്‍ഹിക്കുന്ന പദവികള്‍ ലഭിക്കാന്‍ സാധ്യതയില്ലെന്നും ഗൗരിയമ്മയ്ക്കും ജെ എസ് എസിനും ആശങ്കയുണ്ട്.

അതേസമയം ഗൗരിയമ്മയെ അനുനയിപ്പിക്കാനായി യു ഡി എഫില്‍ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുതിര്‍ന്ന നേതാക്കളെ ഇടപെടുത്തി ജെ എസ് എസുമായി ചര്‍ച്ച നടത്താനാണ് തീരുമാനം. കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ള ഗൗരിയമ്മയുമായി ചര്‍ച്ച നടത്തുന്നുണ്ട്. എന്നാല്‍ യു ഡി എഫിന്റെ ശ്രമങ്ങള്‍ക്ക് ഗൗരിയമ്മ വഴങ്ങാനിടയില്ല എന്നാണ് സൂചന. ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഗൗരിയമ്മയ്‌ക്കെതിരെ ആക്ഷേപകരമായ പ്രസ്താവനകള്‍ നടത്തിയതാണ് പ്രശ്‌നത്തിന് കാരണമായത്.

അതേസമയം യു ഡി എഫ് വിടുന്നത് സംബന്ധിച്ച് ജെ എസ് എസില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് ഉള്ളത്. യു ഡി എഫ് വിട്ടാലും എല്‍ ഡി എഫില്‍ ലയിച്ചാലും ജെ എസ് എസില്‍ പിളര്‍പ്പ് ഉണ്ടാകാനിടയുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

English summary
VS Achuthanandan express his felicity in JSS decision to quit UDF, VS welcomed Gowriyamma to LDF as well.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X