കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസം:ഹിജാബ് ധരിച്ച 4വയസ്സുകാരിയെ പുറത്താക്കിയേക്കും

Google Oneindia Malayalam News

Assam School
ഗുവാഹത്തി: ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയ നാലുവയസ്സുകാരിയെ സ്‌കൂളില്‍ നിന്നു പുറത്താക്കിയേക്കും. സ്‌കൂളിലെ യൂനിഫോമിന്റെ ഭാഗമായി ശിരോവസ്ത്രമില്ല. ഒരു കുട്ടിക്കു മാത്രമായി വസ്ത്രധാരണ രീതിയില്‍ ഇളവ് കൊടുക്കാനാകില്ലെന്ന നിലപാടാണ് ഫാത്തിമാ ബീവി പഠിയ്ക്കുന്ന സ്‌കൂള്‍ അധികൃതര്‍ക്കുള്ളത്.

ശിരോവസ്ത്രം പാരമ്പര്യത്തിന്റെ ഭാഗമാണ്. കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും ഇത് ധരിയ്ക്കണമെന്നാണ് ചട്ടം. യൂനിഫോം മുഴുവനായും ധരിച്ചതിനുശേഷമാണ് ശിരോവസ്ത്രം ധരിയ്ക്കുന്നത്. സ്‌കൂള്‍ അധികൃതരുടെ നടപടി കോടതിയില്‍ ചോദ്യം ചെയ്യും-കുട്ടിയുടെ മാതാവ് അലീ അഹമ്മദ് വ്യക്തമാക്കി.

ഒന്നുകില്‍ സ്‌കൂളിലെ നിയമങ്ങള്‍ അനുസരിക്കുക. അല്ലെങ്കില്‍ നിങ്ങളുടെ കുട്ടിയെ സ്‌കൂളിലേക്ക് അയയ്ക്കാതിരിക്കുക-കുട്ടിയുടെ മാതാപിതാക്കള്‍ക്ക് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ നോട്ടീസിലെ ഉള്ളടക്കം ഇതാണ്.

യൂനിഫോം എന്ന സങ്കല്പം തന്നെ കുട്ടികള്‍ക്കിടയില്‍ യാതൊരു വിഭാഗീയതയും ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള വ്യത്യാസവും മതപരവും ജാതീയവുമായ വ്യത്യാസവും സ്‌കൂളിലുണ്ടാകരുത്. മുഖാവരണം ധരിച്ചുവരുന്നത് മതപരമായ ഒരു ചിഹ്നമാണ്. ഇത് യൂണിഫോം എന്ന സങ്കല്‍പ്പം തന്നെ തകര്‍ക്കും-കുട്ടി പഠിയ്ക്കുന്ന ക്രിസ്തു ജ്യോതി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജോസ് വര്‍ഗ്ഗീസ് പറഞ്ഞു.

ഇത്തരത്തിലുള്ള വിവാദം ഇന്ത്യയിലൊട്ടാകെയുണ്ട്. അഡ്മിഷന്‍ സമയത്ത് സ്‌കൂള്‍ നിയമങ്ങള്‍ അനുസരിച്ചുകൊള്ളാമെന്നെല്ലാം എഴുതി ഒപ്പിട്ടതിനുശേഷമാണ് പിന്നീട് ഇത്തരം വിവാദങ്ങളുമായി എത്തുന്നത്‌ എന്നതാണ് ഏറ്റവും സങ്കടകരം. മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടുകളില്‍ നിന്ന് കുട്ടികളെയെങ്കിലും ഒഴിവാക്കി കൂടെ. അല്ലെങ്കില്‍ സ്വന്തം പാരമ്പര്യം അനുസരിച്ച് പഠിപ്പിക്കുന്ന സ്‌കൂളില്‍ ചേര്‍ത്തു കൂടെ? എല്ലാത്തിലും വര്‍ഗ്ഗീയകാണുന്നത് നാടിന് ആപത്താണ്.

English summary
A 4-year-old Muslim girl in Assam was asked to stop wearing the headgear in her classroom or face expulsion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X