Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോരക്കുഞ്ഞിനെ അച്ഛന്‍ ഒന്നരലക്ഷത്തിന് വിറ്റു

andhrapradesh
ആന്ധ്രാപ്രദേശ്: ഒന്നരമാസം പ്രായമുള്ള ആണ്‍കുട്ടിയെ അച്ഛനും കൂട്ടുകാരനും കൂടി ഒന്നരലക്ഷം രൂപയ്ക്ക് വിറ്റു. ആന്ധ്രാപ്രദേശിലെ നിസാമാബാദ് ജില്ലിയിലാണ് സംഭവം. രണ്ട് ദിവസം മുന്‍പാണ് അച്ഛനായ ഗംഗാധറും ഇടനിലക്കാരനായ ഗിംഗണ്ണയും ചേര്‍ന്ന് കുട്ടിയെ ഒന്നരലക്ഷം രൂപ പ്രതിഫലം വാങ്ങി വിറ്റത്. പരാതിയെത്തുടര്‍ന്ന് കുട്ടിയെ കണ്ടെത്തി ചൈല്‍ഡ് ഹോമില്‍ എത്തിച്ചു.

ഭാര്യയോട് സ്‌നേഹത്തില്‍ അടുത്തുകൂടിയാണ് ഗംഗാധര്‍ കുട്ടിയെ വിറ്റത്. ഭാര്യ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തുടക്കത്തില്‍ കുഞ്ഞിനെ നശിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇടനിലക്കാരനായ ലിംഗന്‍ കുഞ്ഞിനെ നശിപ്പിക്കരുതെന്നും നല്ല വില കിട്ടുമെന്നും പറഞ്ഞതോടെയാണ് ഇയാള്‍ പ്ലാന്‍ മാറ്റിയത്.

നിസാമാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരുമാസം മുന്‍പാണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന് ഭക്ഷണം കൊടുക്കുകയും മറ്റും ചെയ്യുന്ന അംഗനവാടി പ്രവര്‍ത്തകര്‍ കുട്ടിയെവിടെ എന്ന് അന്വേഷിച്ചപ്പോഴാണ് വില്‍പനയുടെ കഥ പുറത്തുവന്നത്. ആദ്യമൊന്നും കാര്യം തുറന്നുപറയാന്‍ കുഞ്ഞിന്റെ അമ്മ തയ്യാറായില്ല. ഇതേത്തുടര്‍ന്നാണ് ഇന്റഗ്രെറ്റഡ് ചൈല്‍ഡ് ഡവലപ്‌മെന്റ് സര്‍വ്വീസ് അധികാരികള്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+