കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചേക്കും

Google Oneindia Malayalam News

Red Tube
ദില്ലി: രാജ്യത്ത് ബലാത്സംഗങ്ങളും ലൈംഗിക അതിക്രമങ്ങളും വര്‍ദ്ധിച്ചുവരാന്‍ പ്രധാനകാരണം പോണ്‍ സൈറ്റുകളാണെന്ന വാദം ശക്തമായതിനെ തുടര്‍ന്ന് ഇത്തരം വെബ്അഡ്രസ്സുകള്‍ നിരോധിക്കാന്‍ കേന്ദ്രഗവണ്‍മെന്റ് ആലോചിക്കുന്നു. ത്രിജിയും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റും സാര്‍വത്രികമായതോടെ പോണ്‍ ദൃശ്യങ്ങള്‍ പലരുടെയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്.

പോണ്‍ കാണുന്നത് ജാമ്യമില്ലാത്ത കുറ്റമാക്കി മാറ്റികൊണ്ടുള്ള നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പൊതുതാല്‍പ്പര്യ ഹരജി ഇപ്പോള്‍ തന്നെ കോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാറിനോട് നിലപാട് വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

ലോകത്ത് ലഭ്യമായ പോണ്‍ ഉള്ളടക്കങ്ങളില്‍ 60 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവര്‍ കാണുന്നുണ്ട്. ഇത്തരത്തില്‍ പെട്ട 546ഓളം വെബ്‌സൈറ്റ് വിലാസങ്ങള്‍ എത്രയും വേഗം നിരോധിക്കണമെന്ന് ഇക്കാര്യത്തെ കുറിച്ച് അന്വേഷിച്ച വിദഗ്ധരുടെ സംഘം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ജയില്‍ശിക്ഷയോടൊപ്പം ഭീമമായ പിഴ ഈടാക്കാനും പുതിയ നിയമത്തില്‍ വ്യവസ്ഥയുണ്ടെന്നറിയുന്നു. ദില്ലിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച വാര്‍ത്ത കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ നിയമം എത്രയും വേഗം നടപ്പാക്കാനായിരിക്കും സര്‍ക്കാര്‍ ശ്രമിക്കുക. എന്നാല്‍ ലൈംഗിക അതിക്രമങ്ങള്‍ എല്ലാ കാലത്തും ഉണ്ടാവുമെന്നും ഇപ്പോള്‍ അതിലേക്ക് കൂടുതല്‍ മാധ്യമശ്രദ്ധ ലഭിക്കുന്നതുകൊണ്ടാണ് പ്രശ്‌നമെന്നുമാണ് ചിലരുടെ വാദം.

English summary
Goverment planning to ban porn websites from the internet altogather
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X