പീഡനം ദില്ലിയില്‍മാത്രം നടക്കുന്ന സംഭവമല്ല:മന്ത്രി

അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ അനാസ്ഥ കാട്ടിയ അന്വേഷണ ഉദ്യാഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തതായി മന്ത്രി അറിയിച്ചു. നടപടി സ്വീകരിക്കുന്നതിന് പോലീസിന്റെ ഭാഗത്തുനിന്നും വീഴ്ചയുണ്ടായോ എന്ന് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് പണം വാഗ്ദാനം ചെയ്തു എന്ന പരാതിയും അന്വേഷിക്കും. ഇതിനായി വിജിലന്‍സിന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് ദില്ലിയില്‍ പ്രകടനങ്ങള്‍ തുടരുകയാണ്. പോലീസ് ആസ്ഥാനത്ത് പ്രകടനം നടത്തിയ പ്രകടനക്കാര്‍ കമ്മീഷണര്‍ നീരജ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങള്‍ മുഴക്കി. പ്രതിഷേധ പ്രകടനങ്ങളെ തുടര്‍ന്ന് ദില്ലിയിലെ മൂന്ന് മെട്രോ സ്‌റ്റേഷനുകള്‍ അടച്ചു. അതേസമയം പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ നില മെച്ചപ്പെട്ടുവരികയാണ്. കുട്ടി മരുന്നുകളോട് പ്രതികരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കാലതാമസം ഉണ്ടായിട്ടില്ലെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍ പറഞ്ഞു. തന്റെ രാജി കൊണ്ട് പീഡനങ്ങള്‍ കുറയുമെങ്കില്‍ രാജിവെക്കാന്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications