Get Updates
Get notified of breaking news, exclusive insights, and must-see stories!

സഞ്ജയ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

sanjay dutt
മുംബൈ: ബോളിവുഡ് സൂപ്പര്‍ താരം സഞ്ജയ് ദത്തിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. മുംബൈയിലെ കോടതിയാണ് ദത്തിനെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. മുംബൈയിലെ സിനിമാ നിര്‍മാതാവ് അന്ധേരി കോടതിയില്‍ സമര്‍പ്പിച്ച പരാതിയിന്മേലാണ് അറസ്റ്റ് വാറണ്ട്.

സഞ്ജയ് ദത്ത് സമയത്ത് തന്റെ സിനിമ പൂര്‍ത്തിയാക്കില്ല എന്നാണ് പ്രൊഡ്യൂസറുടെ പരാതി. സിനിമാ നിര്‍മാതാവായ ഷക്കീല്‍ നൂറാനിയാണ് ദത്തിനെതിരെ കോടതിയെ സമീപിച്ചത്. 1993 ലെ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ആയുധ നിയമപ്രകാരം 5 വര്‍ഷത്തേക്ക് സുപ്രീം കോടതി സഞ്ജയ് ദത്തിനെ തടവിന് ശിക്ഷിച്ചിരുന്നു.

ഈ കേസില്‍ കീഴടങ്ങുന്നതിന് ദത്തിന് സുപ്രീം കോടതി നാലാഴ്ചത്തെ സമയം നീട്ടി നല്‍കിയിരുന്നു. ഏ്‌റ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ അല്‍പം കൂടി സമയം അനുവദിക്കണം എന്ന ബോളിവുഡ് താരത്തിന്റെ അപേക്ഷ പരിഗണിച്ചാണ് സുപ്രീം കോടതി ഈ ഇളവ് നല്‍കിയത്.

എന്നാല്‍ ഇതിനിടയിലാണ് സഞ്ജയ് ദത്തിന് തിരിച്ചടിയായി മുംബൈ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+