കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശിവഗിരി കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട

Google Oneindia Malayalam News

velappalli
ആലപ്പുഴ: നരേന്ദ്രമോഡിയുടെ ശിവഗിരി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മറുപടി. മോഡിയെ ക്ഷണിച്ചത് ചിലര്‍ എതിര്‍ക്കുന്നത് തികച്ചും രാഷ്ട്രീയമായ ലക്ഷ്യങ്ങളോടെയാണ് എന്നായിരുന്നു വെള്ളാപ്പള്ളി പറഞ്ഞത്. ആരെയൊക്കെ പരിപാടിയില്‍ ക്ഷണിക്കണം എന്നത് മഠത്തിന്റെ സ്വാതന്ത്രമാണ്, അതില്‍ രാഷ്ട്രീയക്കാര്‍ ഇടപെടേണ്ട കാര്യമില്ല.

ശിവഗിരി മഠത്തെ ഹിന്ദു മഠമാക്കാനുള്ള ശ്രമം നടക്കുന്നു എന്ന പിണറായി വിജയന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണ് എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറിയുടെ പരാമര്‍ശം. കുറച്ചുദിവസം മുന്‍പ് അദ്വാനി കേരളത്തില്‍ വന്നിരുന്നു. അപ്പോഴില്ലാത്ത പ്രതിഷേധമാണ് ഇപ്പോള്‍ ചിലര്‍ ഉയര്‍ത്തുന്നത്. ദേശീയ രാഷ്ട്രീയത്തില്‍ നരേന്ദ്രമോഡിയുടെ ഇമേജ് മോശമാക്കാനുള്ള ശ്രമം മാത്രമാണ് ഇതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മോഡിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കുന്നത് ജനാധിപത്യ വിരുദ്ധമാണ് എന്ന് ബി ജെ പി നേതാവ് പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. അതേസമയം മോഡി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാക്കള്‍ വിവാദപ്രസ്താവനകള്‍ തുടരുകയാണ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയാണ് മോഡിയുടെ സന്ദര്‍ശനം എന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളം ഗുജറാത്താക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നേരത്തെ നരേന്ദ്രമോഡിയെ ശിവഗിരി മഠത്തിന്റെ പരിപാടിയില്‍ കൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും രംഗത്ത് വന്നിരുന്നു.

English summary
SNDP general secretary Vellappally Nadeshan made clear that there is no role for politics in Shivgiri Math.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X