ഹോട്ടലിലെ മോഷണം - ഇന്ത്യക്കാര്‍ക്ക് മൂന്നാം സ്ഥാനം

ആസ്‌ത്രേലിയക്കാരും ഈ സ്വഭാവദൂഷ്യം മറച്ചുവച്ചിട്ടില്ല, തുറന്നു സമ്മതിക്കുകതന്നെ ചെയ്തു. ഇക്കാര്യത്തില്‍ കുറച്ചെങ്കിലും സത്യസന്ധരുള്ളത് ഡെന്മാര്ക്ക്, നെതര്‍ലാന്‍ഡ്‌സ്, നോര്‍വെ, ബ്രസീല്‍ എന്നിവിടങ്ങളിലാണ്. 12ശതമാനവും അതില്‍ താഴെയുമാണ് ഈ രാജ്യക്കാര്‍ നടത്തുന്ന ഹോട്ടല്‍ മോഷണ നിരക്ക്.
29രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ ഉള്‍പ്പെടുത്തിയാണ് സര്‍വ്വേ നടത്തിയത്. ഫ്രാന്‍സ്, കാനഡ, അമേരിക്ക, ചൈന, സ്വീഡന്‍ എന്നീ രാജ്യക്കാരെല്ലാം സത്യസന്ധരാണെന്ന് തെറ്റിദ്ധരിക്കരുത്. താമസിക്കുന്ന ഹോട്ടലില്‍ നിന്നും എന്തെങ്കിലുമൊക്കെ പൊക്കാതെ തങ്ങള്‍ സ്ഥലം വിടാറില്ലെന്ന് ഇവരെല്ലാം സമ്മതിച്ചിട്ടുണ്ട്.
സമ്പന്ന രാജ്യങ്ങളായതുകൊണ്ടാകാം വില കൂടിയ ടവലുകള്‍, ലിനന്‍ തുണികള്‍ എന്നിവയോടാണ് അമേരിക്ക, ഇറ്റലി, കാഡന, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ളവര്‍ക്ക് താല്‍പര്യം കൂടുതല്‍. ചൈനക്കാരും സ്വീഡന്‍കാരുമെല്ലാം വിലകൂടിയ ലൈറ്റുകള്‍ ക്ലോക്കുകള്‍ ചിത്രങ്ങള്‍ തുടങ്ങിയവയാണത്രേ ചൂണ്ടുന്നത്. ഇവയെല്ലാം ഹോട്ടലുകളില്‍ നിന്നും മോഷണം പോകുന്ന സ്ഥിരം വസ്തുക്കളുമാണ്.












Click it and Unblock the Notifications