കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ
For Daily Alerts
Oneindia App Download

ഇന്റര്‍നെറ്റില്‍ കരിദിനം ആചരിക്കുന്നു

Google Oneindia Malayalam News

ലണ്ടന്‍: ഏപ്രില്‍ 22 തിങ്കളാഴ്ച ഇന്റര്‍നെറ്റ് ലോകത്ത് പ്രതിഷേധദിനമായി ആചരിക്കാന്‍ ഹാക്കര്‍മാരുടെ കൂട്ടായ്മയായ അനോണിമസിന്റെ ആഹ്വാനം. സൈബര്‍ ഇന്റലിജന്റ്‌സ് ഷെയറിങ് ആന്റ് പ്രൊട്ടക്ഷന്‍ ആക്ട്(സിഐഎസ്പിഎ) എന്ന പേരില്‍ അമേരിക്ക കൊണ്ടുവരുന്ന പുതിയ നിയമത്തിനെതിരേയുള്ള പ്രതിഷേധ സൂചകമായിട്ടാണിത്.

ഉപഭോക്താക്കളുടെ അനുമതിയില്ലെങ്കിലും അവരെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ വെബ്‌സൈറ്റുകളെ നിര്‍ബന്ധിക്കുന്നതാണ് ഉടന്‍ നിയമമാകാന്‍ പോകുന്ന ബില്‍. ഇതോടെ ഏത് സൈറ്റിലെയും വിവരങ്ങള്‍ അമേരിക്കന്‍ സര്‍ക്കാറിന് കൈമാറുന്നത് നിയമ വിധേയമാകും. യുക്തിരാഹിത്യത്തോടെയുള്ള ഭീകരതയാണിത്-സംഘം പ്രഖ്യാപിച്ചു.

Anonymous

എന്നാല്‍ ഇതിന്റെ പേരില്‍ യാതൊരുവിധ ആക്രമണവും നടത്താന്‍ പദ്ധതിയില്ല. വെബ്‌സൈറ്റുകള്‍ കറുത്ത നിറത്തിലായിരിക്കണമെന്ന അഭ്യര്‍ത്ഥന മാത്രമാണ് അനോണിമസ് മുന്നോട്ടുവെയ്ക്കുന്നത്. എന്നാല്‍ ഈ പ്രക്ഷോഭത്തില്‍ ഏതൊക്കെ വെബ്‌സൈറ്റുകള്‍ പങ്കെടുക്കുന്നുവെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

2012 ജനുവരി 18ന് ഇത്തരത്തിലുള്ള ഒരു കരിദിനം ആചരിച്ചിരുന്നു. അന്ന് 7000ല്‍ അധികം വെബ്‌സൈറ്റുകളാണ് കറുത്ത നിറത്തില്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നത്. വിക്കി പീഡിയ, റെഡിറ്റ്, ഗൂഗിള്‍ എന്നിവരെല്ലാം ചേര്‍ന്നാണ് സ്റ്റോപ് ഓണ്‍ലൈന്‍ പൈറസി ആക്ട്, പ്രൊട്ടക്ട് ഐപി ആക്ട് എന്നിവയ്‌ക്കെതിരേ പോരാട്ടത്തിനിറങ്ങിയത്. ഇതോടെ അമേരിക്കന്‍ സര്‍ക്കാര്‍ ബില്‍ പെട്ടിയില്‍വെച്ച് പൂട്ടാന്‍ നിര്‍ബന്ധിതരായി.

Anonymous Calls For Internet Blackout To Protest CISPA | bit.ly/10rQ7yS | RT Report | #Anonymous #NOcispa #BlackOut #Freedom
— Anonymous (@YourAnonNews) April 22, 2013

English summary
Anonymous has called for an Internet protest on Monday, April 22, to protest the "illogical and terrorizing bill" of USA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X