ഇസ്‌കോണ്‍ അധികൃതര്‍ക്കെതിരെ ലൈംഗികപീഡന പരാതി

പ്രവര്‍ത്തകയുടെ ആരോപണം നിഷേധിച്ച ക്ഷേത്രം അധികൃതര്‍ പറയുന്നത് മാനേജ്‌മെന്റുമായി പരാതിക്കാരിയ്ക്ക് ചില പ്രശ്‌നങ്ങളുണ്ടെന്നും അതിനാലാണ് അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നുമാണ്. പരാതിയില്‍പ്പറയുന്ന തരത്തിലുള്ള കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ തീര്‍ച്ചയായും നടപടിയുണ്ടാകുമെന്ന് മഥുരയിലെ പൊലീസ് സുപ്രണ്ട് പ്രദീപ് യാദവ് പറഞ്ഞു.
തന്നെ ക്ഷേത്രത്തിനകത്ത് കടക്കാന്‍ അനുവദിക്കുന്നില്ലെന്ന് സ്ത്രീയുടെ പരാതിയില്‍പ്പറയുന്നുണ്ട്. ഇക്കാര്യവും ഇസ്‌കോണ്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ്. സന്യാസിമാര്‍ ജീവിക്കുന്ന ഭാഗത്തേയ്ക്ക് മാത്രമേ അവരെ കടത്തിവിടാതിരുന്നിട്ടുള്ളുവെന്ന് അധികൃതര്‍ പറയുന്നു.
ചില പ്രശ്‌നങ്ങളെത്തുടര്‍ന്ന് സ്ത്രീയെ ക്ഷേത്രം അധികൃതര്‍ അകത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുകയും ഇതിനെ ചോദ്യം ചെയ്ത് സ്ത്രീ കോടതിയെ സമീപിയ്ക്കുകയും ചെയ്തിരുന്നുവെന്ന് അന്വേഷണത്തില്‍ മനസ്സിലായതായി പൊലീസ് പറയുന്നു. ഇവര്‍ക്ക് ക്ഷേത്രത്തില്‍ കടന്ന് പ്രാര്‍ത്ഥന നടത്താനുള്ള അവസരം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശം നിലനില്‍ക്കുന്നുമുണ്ട്.
പരാതിയിന്മേല്‍ കൃത്യമായി അന്വേഷണം നടത്തേണ്ടതുണ്ടെന്നും അതിനുശേഷം മാത്രമേ നടപടികളുണ്ടാകൂ എന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications