കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെഡ് കാറ്റഗറി സുരക്ഷ; മുകേഷ് തന്നെ പണം നല്‍കും

  • By Lakshmi
Google Oneindia Malayalam News

Mukesh Ambani
ദില്ലി: സെഡ് കാറ്റഗറി സുരക്ഷാ ക്രമീകരണങ്ങള്‍ക്കായുള്ള ചെലവ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെ വഹിയ്ക്കും. സുരക്ഷാചെലവിനത്തില്‍ വരുന്ന 15ലക്ഷം രൂപ മുകേഷ് തന്നെ ആഭ്യന്തരമന്ത്രാലയത്തിന് നല്‍കും.

സ്വന്തം സുരക്ഷയ്ക്ക് പണം നല്‍കുക(പേ ഫോര്‍ യുവര്‍ സെക്യൂരിറ്റി) ഫോര്‍മുല പ്രകാരമാണ് മുകേഷ് പണം നല്‍കുക. സ്വന്തം ജീവനും സ്വത്തിനും തീവ്രവാദ ഭീഷണിയുണ്ടെന്ന് കണ്ടാല്‍ സ്വകാര്യ വ്യക്തികള്‍ക്ക് ആഭ്യന്തരമന്ത്രാലയത്തോട് സുരക്ഷാ ക്രമീകരണങ്ങള്‍ ആവശ്യപ്പെടാം.

സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും ഭീഷണിയുണ്ടെന്നകാര്യം സ്ഥിരീകരിക്കുകയും ചെയ്താല്‍ വ്യക്തിയുടെ ചെലവില്‍ സുരക്ഷാഭടന്മാരെ അംഗരക്ഷകരായി നല്‍കുന്ന പരിപാടിയാണിത്. ഇതുപ്രകാരമാണ് മുകേഷ് സ്വന്തം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് മുകേഷ് അംബാനിയ്ക്ക് നിരോധിത തീവ്രവാദസംഘടനയായ ഇന്ത്യന്‍ മുജീഹിദീനില്‍ നിന്നും ഭീഷണിയുണ്ടായത്. മുംബൈയിലെ അല്‍ടമൗണ്ട് റോഡിലെ ആന്റ്‌ലിയ എന്ന വസതിയില്‍ ആക്രമിയ്ക്കുമെന്നായിരുന്നു ഭീഷണി. തുടര്‍ന്ന് മുംബൈ പൊലീസും ഇന്റലിജന്‍സ് വിഭാഗവും ഇക്കാര്യത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ഭീഷണി ഇന്ത്യന്‍ മുജാഹിദീനില്‍ നിന്നു തന്നെയാണെന്ന് വ്യകമാവുകയും ചെയ്തു. തുടര്‍ന്നാണ് മുകേഷ് അംബാനി ദേശീയ സമ്പത്താണെന്നു പറഞ്ഞ് 28 കമാന്‍ഡോകളെ മുഴുവന്‍ സമയ സുരക്ഷയ്ക്ക് ആഭ്യന്തരമന്ത്രാലയം നിയോഗിച്ചത്.

എന്നാല്‍ സര്‍ക്കാറിന്റെ ഈ നടപടിയ്‌ക്കെതിരെ വിവിധ രാഷ്ട്രീയകക്ഷികളില്‍നിന്ന് കടുത്ത വിമര്‍ശനമുണ്ടായി. പെണ്‍കുട്ടികള്‍ക്കുനേരേ ക്രൂരമായ പീഡനങ്ങള്‍ അരങ്ങേറുകയും ജനം കൂടുതല്‍ സുരക്ഷ ആവശ്യപ്പെടുകയും ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഒരു കോര്‍പ്പറേറ്റ് നേതാവിന് സെഡ് കാറ്റഗറി സുരക്ഷ നല്‍കുന്നത് ശരിയാവില്ലെന്ന് ഇടതുകക്ഷികളടക്കം ആരോപിച്ചിരുന്നു. സുരക്ഷയുടെ ചെലവ് മുകേഷ് അംബാനിതന്നെ വഹിക്കണമെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

English summary
Reliance Industries Ltd (RIL) chairman Mukesh Ambani will have to pay for his 'Z' category security .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X