ബോളിവുഡ് സ്‌റ്റൈലില്‍ പ്രീതിയുടെ ചേസിങ്

റോഡ് മുറിച്ച് കടക്കാന്‍ ശ്രമിയ്ക്കുന്നയാളെ ഒരു വെളള നിറമുളള ആംബുലന്‍സ് ഇടിച്ചിടുന്നതാണ് പ്രീതി കണ്ടത്. ഇടിച്ചിട്ട ശേഷം ആംബുലന്‍സ് നിര്‍ത്താതെ പോയി. ഇതില്‍ പ്രകോപിതയായ താരം പൊലീസിനെ അപകടവിവരം അറിയിച്ച ശേഷം നേരെ സിനിമാസ്‌റ്റെലില്‍ തന്നെ ആംബുലന്‍സിനെ പിന്തുടര്‍ന്ന് അതിന്റെ നന്പര്‍ കണ്ടെത്തി. ഇതിനിടയില്‍ സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് പരുക്കേറ്റ ആളിനെ ആശുപത്രിയില്‍ എത്തിച്ചു.
പ്രീതി ഈ കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത് ട്വിറ്ററിലൂടെയാണ്.'ആ മനുഷ്യന്‍ തെറ്റായ രീതിയിലാണ് റോഡ് മുറിച്ച് കടന്നത്, പക്ഷേ ഇടിച്ചിട്ട ശേഷം ആംബുലന്‍സ് നിര്‍ത്താതെ പോയത് എന്നെ ഞെട്ടിച്ചു, MH -04-FP-1634. ഇതാണ് ഇടിച്ച വാഹനത്തിന്റെ നമ്പര്‍ ഞാന്‍ അവരെ വളരെ ദൂരം പിന്തുടര്‍ന്നിരുന്നു എന്നാല്‍ അവര്‍ കടന്നു കളഞ്ഞു.'
യാത്രക്കാര്‍ യാതൊരൂ ശ്രദ്ധയുമില്ലാതെ റോഡ് മുറിച്ചു കടക്കുന്നതിനെ പ്രീതി അപലപിച്ചു. പരുക്കേറ്റയാള്‍ രക്ഷപ്പെട്ടിടട്ടുണ്ടാകുമെന്നു കരുതുന്നതായും പ്രീതി പറഞ്ഞു. പൊലീസിന് വാഹനത്തിന്റെ നമ്പര്‍ നല്‍കിയെങ്കിലും പ്രതിയെ കണ്ടെത്തിയോ എന്ന് അറിയില്ല.












Click it and Unblock the Notifications