പോപ്പുലര്‍ഫ്രണ്ടിന് കണ്ണൂരില്‍ ആയുധപരിശീലനകേന്ദ്രം
കണ്ണൂര്‍: പഴയ എന്‍ഡിഎഫിന്റെ പുതിയ പതിപ്പായ പോപ്പുലര്‍ ഫ്രണ്ടിന് കണ്ണൂരില്‍ ആയുധപരിശീലനകേന്ദ്രം. രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡില്‍ ഈ കേന്ദ്രത്തില്‍ നിന്നും വാളുകള്‍, ബോംബുകള്‍, വെടിമരുന്ന് എന്നിവ പിടിച്ചെടുത്തതായി ഏഷ്യാനെറ്റ് ന്യൂസാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കണ്ണൂര്‍ നാറാത്തുള്ള കേന്ദ്രം വളഞ്ഞത്. 21 പേരെ കസ്റ്റഡിയിലെടുത്തതായി പോലിസ് അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിള്‍ നിന്നുള്ളവര്‍ക്ക് ഇവിടെ പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നു മനസ്സിലാകുന്നത്.
ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും ദേശവിരുദ്ധ ലേഖനങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമാണ് എസ്ഡിപിഐ. ഈ രണ്ടു സംഘടനകളുടെയും കേരളത്തിലെ അറിയപ്പെടുന്ന പ്രമുഖ നേതാക്കളെല്ലാം മുന്‍കാല സിമി പ്രവര്‍ത്തകരാണ്. സിമി ഇന്ത്യയില്‍ നിരോധിക്കപ്പെട്ട സംഘടനയാണ്.
ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്‍കരുതലിന്റെ ഭാഗമായി പോലിസ് തിരച്ചിലുകള്‍ വ്യാപകമാക്കിയിട്ടുണ്ട്.












Click it and Unblock the Notifications