റെക്കോര്‍ഡ് തകര്‍ക്കുമോ? നാളെ എസ്എസ്എല്‍സി ഫലം

കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനായിരുന്നു ഫലം പ്രഖ്യാപിച്ചിത്. ഇത്തവണ അത് പത്ത് ദിവസത്തോളം നേരത്തെയാണ്. 93.64 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. രാവിലെ 11.30ന് വിദ്യാഭ്യാസ മന്ത്രി ഫലപ്രഖ്യാപനം നടത്തും. ചൊവ്വാഴ്ച ചേരുന്ന പരീക്ഷാ ബോര്‍ഡ് യോഗമാണ് എസ് എസ് എല്‍ സി റിസള്‍ട്ടിന് അന്തിമ അംഗീകാരം നല്‍കുക.
പ്ലസ് ടു പരീക്ഷാ ഫലം മെയ് മൂന്നിനായിരിക്കും അറിയിക്കുക. വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എം ഡി മുരളിയാണ് ഇക്കാര്യം അറിയിച്ചത്. മൂന്ന് സോണുകളിലായി തിരിച്ചായിരുന്നു ഇത്തവണ പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം. 54 ക്യാമ്പുകളിലായി 12500 അധ്യാപകരാണ് ഇത്തവണ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തു.
എസ് എസ് എല്‍ സി ഫലം അറിയുന്നതിന് വ്യാപകമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, kerala.gov.in, prd.kerala.gov.in, results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാന്‍ സാധിക്കും.












Click it and Unblock the Notifications