ദില്ലി: ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത ഭൂചലനം അനുഭവപ്പെട്ടു. ദില്ലിയും ശ്രീനഗറും ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ പല നഗരങ്ങളും ഭൂചലനത്തില്‍ കുലുങ്ങി. റിക്ടര്‍ സ്‌കെയിലില്‍ 5.7 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ആദ്യം ഭൂകമ്പം ഉണ്ടായത് അഫ്ഗാനിസ്ഥാനിലാണ്.
തലസ്ഥാനമായ ദില്ലിയില്‍ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ കുലുങ്ങി. അഫ്ഗാനിസ്ഥാനില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തുടര്‍ന്ന് പാകിസ്ഥാനിലെ അബോട്ടാബാദിലും ലാഹോര്‍, ഇസ്ലാമാബാദ്, പെഷവാര്‍, സ്വാത് മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെടുന്നുണ്ട്. ഭൂചലനത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.