ആദിവാസി വിധവയെ മൂത്രം കുടിപ്പിച്ചു
ഹൊഷന്‍ഗാബാദ്: മധ്യപ്രദേശില്‍ ആദിവാസി വിധവയെ ബലമായി മൂത്രം കുടിപ്പിയ്ക്കുകയും ക്രൂരമായി മര്‍ദ്ദിയ്ക്കുകയും ചെയ്തതായി പരാതി. സ്ത്രീ ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്ന സംശയത്തെത്തുടര്‍ന്‌ന സ്വന്തം ഗോത്രത്തില്‍പ്പെട്ടവര്‍തന്നെയാണത്രേ അവരെ ക്രൂരപീഡനങ്ങള്‍ക്ക് വിധേയയാക്കിയത്.
മധ്യപ്രദേശിലെ പിപാരിയ താലൂക്കിലെ കുദ്‌ഖേദ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ അറസ്റ്റുചെയ്തതായി പൊലീസ് അറിയിച്ചു. സ്ത്രീ ദുര്‍മന്ത്രവാദം നടത്തുന്നുണ്ടെന്ന് സംശയിച്ച ആളുകള്‍ അവരെ ശിക്ഷിക്കാനായി കൂടിയാലോചന നടത്തുകയും ഒരു ഗ്ലാസ് മൂത്രവുമായി എത്തി ബലമായി അവരെ അത് കുടിപ്പിക്കുകയുമായിരുന്നുവത്രേ.
സംഭവം വിവാദമായതിന് പിന്നാലെ ബിജെപി സര്‍ക്കാര്‍ സ്ത്രീകളുടെ മാന്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. ബിജെപി സര്‍ക്കാറിന് കീഴില്‍ വ്യാപകമായ നിയമലംഘനങ്ങള്‍ നടക്കുന്നുണ്ടെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.












Click it and Unblock the Notifications