കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഡിയെ കോണ്‍ഗ്രസും ബഹിഷ്‌കരിക്കുന്നു

Google Oneindia Malayalam News

narendramodi
കോഴിക്കോട്: നരേന്ദ്രമോഡിയുടെ കേരളസന്ദര്‍ശനത്തിന് എതിരഭിപ്രായങ്ങളുമായി കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തലയും രംഗത്തെത്തി. കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ രമോശ് ചെന്നിത്തല ശിവഗിരിയിലെ ചടങ്ങില്‍ മോഡിക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്നും അറിയിച്ചു. ഇടതുനേതാക്കള്‍ നേരത്തെ തന്നെ മോഡിയുടെ സന്ദര്‍ശനത്തിന് എതിരെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.

മഠത്തിലേക്ക് ആരെ ക്ഷണിക്കണമെന്നത് ശിവഗിരി മഠത്തിന്റെ സ്വാതന്ത്രമാണ് എന്ന് പറഞ്ഞ് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും ഒന്ന് കൊട്ടാനും രമേശ് ചെന്നിത്തല മറന്നില്ല. ശിവഗിരി മഠം ഹിന്ദുമഠമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നരേന്ദ്രമോഡിയെ ശിവഗിരിയിലേക്ക് കൊണ്ടുവരുന്നത് എന്നായിരുന്നു പിണറായിയുടെ ആരോപണം.

ടി പി ചന്ദ്രശേഖരന്റെ വീട്ടിലെത്തിയ ചെന്നിത്തല ഭാര്യ രമയുമായി ചര്‍ച്ച നടത്തി. ടി പി വധക്കേസ് അട്ടിമറിക്കാനാണ് സി പി എം ശ്രമിക്കുന്നത് എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തേസിലെ സാക്ഷികള്‍ കൂറുമാറുന്നത് സി പി എമ്മിന്റെ ഭീഷണി മൂലമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം കനത്ത പ്രതിഷേധങ്ങള്‍ക്കിടെ മോഡി ഇന്ന് കേരളത്തിലെത്തും. വൈകുന്നേരം നാലുമണിയോടെ പ്രത്യേക വിമാനത്തിലാണ് നരേന്ദ്രമോഡി കേരളത്തിലെത്തുക. വൈകിട്ട് അഞ്ചുണിക്ക് ശിവഗിരിയില്‍ പരിഷത്ത് കനകജൂബിലി ആഘോഷ സമാപനവും ശ്രീനാരായണ ധര്‍മ്മമീമാംസാ പരിഷത്തും മോഡി ഉദ്ഘാടനം ചെയ്യും. നരേന്ദ്രമോഡി കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗുജറാത്തില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കേരളത്തിലെത്തിയിരുന്നു.

English summary
KPCC President Ramesh Chennithala made clear that Congress leaders will not associate with Narendra Modi in Shivgiri,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X