എസ്എസ്എല്‍സി ഫലം വന്നു; വിജയശതമാനം 94.17

കോട്ടയം ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന വിജയശതമാനം. 97.74 ആണ് കോട്ടയത്തെ വിജയശതമാനം. 87.99 ശതമാനം കുട്ടികള്‍ വിജയിച്ച പാലക്കാടാണ് വിജയശതമാനം ഏറ്റവും കുറവ്. 10073 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സര്‍ട്ടിഫിക്കറ്റുകള്‍ മെയ് 15 മുതല്‍ ലഭിക്കും. മെയ് 13 മുതല്‍ 18 വരെയാണ് സേ പരീക്ഷ.
കഴിഞ്ഞ വര്‍ഷം മെയ് മൂന്നിനായിരുന്നു ഫലം പ്രഖ്യാപിച്ചിത്. ഇത്തവണ പത്ത് ദിവസത്തോളം നേരത്തെയാണ് ഫലം പുറത്തുവന്നത്. 93.64 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയശതമാനം. ചൊവ്വാഴ്ച ചേര്‍ന്ന പരീക്ഷാ ബോര്‍ഡ് യോഗമാണ് എസ് എസ് എല്‍ സി റിസള്‍ട്ടിന് അന്തിമ അംഗീകാരം നല്‍കിയത്.
പ്ലസ് ടു പരീക്ഷാ ഫലം മെയ് മൂന്നിനായിരിക്കും അറിയിക്കുക. മൂന്ന് സോണുകളിലായി തിരിച്ചായിരുന്നു ഇത്തവണ എസ് എസ് എല്‍ സി പരീക്ഷ പേപ്പറുകളുടെ മൂല്യനിര്‍ണയം. 54 ക്യാമ്പുകളിലായി 12500 അധ്യാപകരാണ് ഇത്തവണ മൂല്യനിര്‍ണയത്തില്‍ പങ്കെടുത്തത്.
എസ് എസ് എല്‍ സി ഫലം അറിയുന്നതിന് വ്യാപകമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. keralapareekshabhavan.in, results.kerala.nic.in, keralaresults.nic.in, kerala.gov.in, prd.kerala.gov.in, results.itschool.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.












Click it and Unblock the Notifications