കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊട്ടുകൂടായ്മ ഇപ്പോള്‍ രാഷ്ട്രീയത്തില്‍: മോഡി

Google Oneindia Malayalam News

വര്‍ക്കല: സാമൂഹികപരമായ തൊട്ടുകൂടായ്മ ഒരു പരിധിവരെ തൂത്തെറിയാന്‍ സാധിച്ചെങ്കിലും രാഷ്ട്രീയത്തില്‍ ഇപ്പോഴും അയിത്തം തുടരുകയാണെന്ന് ഗുജറാത്ത് മുഖ്യമന്ത്രി. ശ്രീനാരായണ ധര്‍മമീമാംസ പരിഷത്തിന്റെ കനകജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യാന്‍ ശിവഗിരിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

മഹാത്മാക്കളുടെ ത്യാഗത്തില്‍ നിന്നാണ് ഇന്നുകാണുന്ന ഇന്ത്യയുണ്ടായിട്ടുള്ളത്. വാസ്തവത്തില്‍ സ്വാതന്ത്ര്യസമരത്തിനുള്ള അടിത്തറയിട്ടത് ഈ മഹാത്മക്കളായിരുന്നു. ലോകത്ത് പല സ്ഥലങ്ങളിലും പല സംസ്‌കാരങ്ങളും ഉണ്ടായിരുന്നു. ഭൂരിഭാഗവും ഇന്ന് വിസ്മൃതിയിലേക്ക് മറഞ്ഞു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഹൈന്ദവ സംസ്‌കാരം ഇപ്പോഴും പ്രതാപത്തോടെ നില്‍ക്കുന്നതിനു കാരണമെന്താണ്?

Modi_Sivagiri

സംസ്‌കാരത്തിന് പലകാലങ്ങളില്‍ ജീര്‍ണതകള്‍ സംഭവിച്ചിരുന്നു. ഇതിനെയെല്ലാം നേരിട്ടുകൊണ്ട് ഇപ്പോഴും ഉണര്‍വോടെ നില്‍ക്കാന്‍ നാരായണഗുരുവിനെ പോലുള്ള സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ സംഭാവനകള്‍ സഹായിച്ചു. വിദ്യാഭ്യാസത്തിന് ഗുരു വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. കേരളത്തിന് വിദ്യാഭ്യാസ മേഖലയില്‍ നേടാന്‍ കഴിഞ്ഞ പുരോഗതിക്ക് അടിസ്ഥാനം തന്നെ ഗുരുവിന്റെ ഈ വീക്ഷണം തന്നെയായിരുന്നു.

ആ അടുത്ത നൂറ്റാണ്ട് വരെ പാശ്ചാത്യരാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് കാര്യമായ സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല. വോട്ടവകാശം പോലും നല്‍കിയത് അടുത്താണ്. പക്ഷേ, ഇന്ത്യ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ സ്ത്രീകള്‍ക്ക് തുല്യ അധികാരം നല്‍കി പോന്നിരുന്നു. ആത്മീയതയും സാമൂഹിക പരിഷ്‌കരണവും സമര്‍ത്ഥമായി കൂട്ടിയോജിപ്പിക്കാന്‍ നാരായണഗുരുവിന് സാധിച്ചിരുന്നു.

മോഡിയുടെ പ്രസംഗം ലൈവായി കാണാം

English summary
Gujarat CM Narendra Modi believe that untouchability is still increasing in politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X