പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ ക്യാമ്പിന് ഭീകരബന്ധം

ചൊവ്വാഴ്ചയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രത്തില്‍ നിന്നും വാളുകള്‍, ബോംബുകള്‍, വെടിമരുന്ന് എന്നിവ പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് നടത്തിയ റെയ്ഡിലായിരുന്നു ഇവ പിടിച്ചെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ ക്യാമ്പ് പ്രവര്‍ത്തിച്ചുവരികയാണ്. ഉന്നത പോലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ നാറാത്തുള്ള കേന്ദ്രം വളഞ്ഞ ശേഷമായിരുന്നു റെയ്ഡ്.
21 പേരെയാണ് റെയ്ഡില്‍ കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ഇന്ന് ചോദ്യം ചെയ്യും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിള്‍ നിന്നുള്ളവര്‍ക്ക് ഇവിടെ പരിശീലനം നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നു മനസ്സിലാകുന്നത്. ഇറാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവരുടെ തിരിച്ചറിയല്‍ രേഖകളും ദേശവിരുദ്ധ ലേഖനങ്ങളും ഇവിടെ നിന്നും പിടിച്ചെടുത്തു.
നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ മുന്‍കാല പ്രവര്‍ത്തകരാണ് പോപ്പുലര്‍ഫ്രണ്ടിന്റെയും ഇതിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയുടെയും പ്രമുഖ നേതാക്കള്‍. ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ഗ്ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതേത്തുടര്‍ന്ന് പോലിസ് തിരച്ചിലുകള്‍ വ്യാപകമാക്കി.












Click it and Unblock the Notifications