ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്ന് 70 മരണം

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും മുന്നിട്ടിറങ്ങിയിട്ടുണ്ട്. അനധികൃതമായും അശാസ്ത്രീയമായും നിര്‍മ്മിക്കുന്നവയായതിനാല്‍ ബംഗ്ലാദേശില്‍ കെട്ടിടം തകര്‍ന്നു വീഴുന്നത് സാധാരണമാണ്.
എട്ടുനിലകെട്ടിടത്തില്‍ ഒരു തുണിമില്ലും ചില കടകളുമാണ് പ്രവര്‍ത്തിച്ചിരുന്നത്. രാവിലെ ഏറ്റവും തിരക്കേറിയ സമയത്തു തന്നെയാണ് അപകടമുണ്ടായത്. എന്നാല്‍ അപകടത്തിന് എന്താണ് കാരണമായതെന്ന് ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
കെട്ടിടത്തില്‍ വലിയൊരു വിള്ളല്‍ കണ്ടെത്തിയിരുന്നുവെന്നും ജീവനക്കാരെ ഉള്ളിലേക്ക് കടത്തി വിടുന്നത് അപകടകരമാണെന്നുമുള്ള മുന്നറിയിപ്പുകള്‍ തുണിമില്‍ ഉടമകള്‍ അവഗണിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ക്രീറ്റ് കട്ടറുകള്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. സര്‍ക്കാര്‍ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഒരു വലിയ ശബ്ദം കേട്ടു. മിനിറ്റുകള്‍ക്കുള്ളില്‍ കെട്ടിടം തകര്‍ന്നു വീഴുകയായിരുന്നു. ഈ സമയത്ത് കട്ടിങ് സെക്ഷനിലായതുകൊണ്ട് രക്ഷപ്പെടാന്‍ സാധിച്ചു. ഇപ്പോള്‍ സെക്ഷനിലുള്ള 30ഓളം പേര്‍ കെട്ടിടങ്ങള്‍ക്ക് അടിയിലുണ്ട്-രക്ഷപ്പെട്ട ഒരു ജീവനക്കാരന്‍ പറഞ്ഞു.
കഴിഞ്ഞ നവംബറില്‍ ധാക്കയിലുണ്ടായ തീപ്പിടുത്തത്തില്‍ 110 പേരാണ് മരിച്ചിരുന്നത്. 2010ല്‍ നാലു നില കെട്ടിടം തകര്‍ന്നുവീണ് 25 പേര്‍ക്കാണ് ജീവഹാനി സംഭവിച്ചത്.












Click it and Unblock the Notifications