റിയാലിറ്റി ഷോ ഇനി ചൊവ്വയില്‍ വച്ച്

ഇത് വരെ കണ്ടത് റിയാലിറ്റി ഷോ അല്ലെങ്കില്‍ പിന്നെ എന്താണ് റിയാലിറ്റി ഷോ എന്ന ചോദ്യം സ്വാഭാവികമായും നിങ്ങളില്‍ പലര്‍ക്കും ഉണ്ടാകാം. എന്തായാലും ഇനി സസ്പെന്‍സ് മറച്ച് വയ്ക്കുന്നില്ല.
ഡച്ച് (നെതര്‍ലന്റ്) ലെ പ്രമുഖ കന്പനിയായ മാര്‍സ് ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിനായി ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. 2022 ല്‍ ആണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ചൊവ്വയിലേക്കുളള യാത്ര ആരംഭിയ്ക്കുന്നത്.
18 വയസ്സു കഴിഞ്ഞ , പൂര്‍ണ ആരോഗ്യവാന്‍ മാരായ, നന്നായി ഇംഗ്ലീഷ് സംസാരിയ്ക്കാനും മനസ്സിലാക്കാനും കഴിയുന്ന ആര്‍ക്കും ഇ മത്സരത്തിന് അപേക്ഷിയ്ക്കാം.പിന്നെ ഒരു കാര്യം മാത്രം പോകാനുളള ടിക്കറ്റുമെടുത്ത് ചൊവ്വയിലെത്തിയാല്‍ പിന്നെ തിരികെ വരാമെന്ന് കരുതണ്ട; ശേഷം ജീവിതം അവിടെ ജീവിച്ച് തീര്‍ക്കണം. ഇതാണ് ശരിയ്ക്കുമുളള 'റിയാലിറ്റി ഷോ'.
ഭൂമിയിലേക്ക് ഇനി തിരികെ വരണ്ട എന്ന് കേട്ടപ്പോള്‍ തന്നെ പേടിയായിഅല്ലേ.എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകള്‍ മത്സരത്തിലേക്ക് അപേക്ഷിച്ച് കഴിഞ്ഞു.
നാസ ചൊവ്വാ പര്യവേഷണത്തിനായി ക്യുരിയോസിറ്റിയെ അയക്കുമ്പോള്‍ തന്നെ 2.5 ബില്ല്യണ്‍ ഡോളറാണ് ചെലവാക്കിയത്. അതിനാല്‍ തന്നെ മാര്‍സ് വണ്‍ തങ്ങളുടെ ടെലിവിഷന്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടി 56 ബില്ല്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഇപ്പോള്‍ മനസിലായില്ലേ വെറും കളിയല്ല ഈ ചൊവ്വാ റിയാലിറ്റി ഷോ എന്ന്.
2016 ല്‍ കന്പനി ചൊവ്വയിലേക്ക് ഒരു കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് അയക്കും. 2020 ഓട് കൂടി മനുഷ്യന് അധിവസിക്കാന്‍ പറ്റിയ മേഖലകള്‍ ചൊവ്വയില്‍ എവിടെയെല്ലാമാണ് എന്ന് കണ്ടെത്തും. അതിനുശേഷം 2022 സെപ്റ്റംബറില്‍ ആയിരിക്കും ആദ്യ സംഘം മത്സരാര്‍ത്ഥികള്‍ ചൊവ്വയിലേക്ക് പോകുന്നത്.2023 ഏപ്രിലില്‍ ഇവര്‍ ചൊവ്വയിലെത്തും.ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കായുളള അപേക്ഷ സ്വീകരിയ്ക്കുന്ന അവസാന തീയതി 2013 ആഗസ്റ്റ് 31 വരെയാണ്.
<center><center><iframe width="600" height="450" src="http://www.youtube.com/embed/n4tgkyUBkbY" frameborder="0" allowfullscreen></iframe></center></center>
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications