കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിയാലിറ്റി ഷോ ഇനി ചൊവ്വയില്‍ വച്ച്

  • By Meera Balan
Google Oneindia Malayalam News

Mars One
ന്യൂ ആംസ്റ്റര്‍ഡാം: ഇത് വരെ നിങ്ങള്‍ എത്രതരത്തിലുളള റിയാലിറ്റി ഷോ കള്‍ കണ്ടിട്ടുണ്ട് എന്ന ചോദ്യത്തിന് വളരെ വ്യക്തമായ ഉത്തരം ഓരോരുത്തരുടെ പക്കലും ഉണ്ടാകും. എന്നാല്‍ നിങ്ങള്‍ ഇത് വരെ കണ്ടതൊന്നും 'റിയാലിറ്റി അല്ല 'എന്ന് പറയുകയാണ് നെതര്‍ലന്റിലെ മാര്‍സ് വണ്‍ എന്ന കന്പനി.

ഇത് വരെ കണ്ടത് റിയാലിറ്റി ഷോ അല്ലെങ്കില്‍ പിന്നെ എന്താണ് റിയാലിറ്റി ഷോ എന്ന ചോദ്യം സ്വാഭാവികമായും നിങ്ങളില്‍ പലര്‍ക്കും ഉണ്ടാകാം. എന്തായാലും ഇനി സസ്‌പെന്‍സ് മറച്ച് വയ്ക്കുന്നില്ല.

ഡച്ച് (നെതര്‍ലന്റ്) ലെ പ്രമുഖ കന്പനിയായ മാര്‍സ് ചൊവ്വയില്‍ മനുഷ്യവാസം സാധ്യമാക്കുന്നതിനായി ഒരു റിയാലിറ്റി ഷോ സംഘടിപ്പിക്കുന്നു. 2022 ല്‍ ആണ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ തങ്ങളുടെ ചൊവ്വയിലേക്കുളള യാത്ര ആരംഭിയ്ക്കുന്നത്.

18 വയസ്സു കഴിഞ്ഞ , പൂര്‍ണ ആരോഗ്യവാന്‍ മാരായ, നന്നായി ഇംഗ്ലീഷ് സംസാരിയ്ക്കാനും മനസ്സിലാക്കാനും കഴിയുന്ന ആര്‍ക്കും ഇ മത്സരത്തിന് അപേക്ഷിയ്ക്കാം.പിന്നെ ഒരു കാര്യം മാത്രം പോകാനുളള ടിക്കറ്റുമെടുത്ത് ചൊവ്വയിലെത്തിയാല്‍ പിന്നെ തിരികെ വരാമെന്ന് കരുതണ്ട; ശേഷം ജീവിതം അവിടെ ജീവിച്ച് തീര്‍ക്കണം. ഇതാണ് ശരിയ്ക്കുമുളള 'റിയാലിറ്റി ഷോ'.

ഭൂമിയിലേക്ക് ഇനി തിരികെ വരണ്ട എന്ന് കേട്ടപ്പോള്‍ തന്നെ പേടിയായിഅല്ലേ.എന്നാല്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് ആളുകള്‍ മത്സരത്തിലേക്ക് അപേക്ഷിച്ച് കഴിഞ്ഞു.

നാസ ചൊവ്വാ പര്യവേഷണത്തിനായി ക്യുരിയോസിറ്റിയെ അയക്കുമ്പോള്‍ തന്നെ 2.5 ബില്ല്യണ്‍ ഡോളറാണ് ചെലവാക്കിയത്. അതിനാല്‍ തന്നെ മാര്‍സ് വണ്‍ തങ്ങളുടെ ടെലിവിഷന്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടി 56 ബില്ല്യണ്‍ ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്.ഇപ്പോള്‍ മനസിലായില്ലേ വെറും കളിയല്ല ഈ ചൊവ്വാ റിയാലിറ്റി ഷോ എന്ന്.

2016 ല്‍ കന്പനി ചൊവ്വയിലേക്ക് ഒരു കമ്യൂണിക്കേഷന്‍ സാറ്റലൈറ്റ് അയക്കും. 2020 ഓട് കൂടി മനുഷ്യന് അധിവസിക്കാന്‍ പറ്റിയ മേഖലകള്‍ ചൊവ്വയില്‍ എവിടെയെല്ലാമാണ് എന്ന് കണ്ടെത്തും. അതിനുശേഷം 2022 സെപ്റ്റംബറില്‍ ആയിരിക്കും ആദ്യ സംഘം മത്സരാര്‍ത്ഥികള്‍ ചൊവ്വയിലേക്ക് പോകുന്നത്.2023 ഏപ്രിലില്‍ ഇവര്‍ ചൊവ്വയിലെത്തും.ആദ്യ റൗണ്ട് മത്സരങ്ങള്‍ക്കായുളള അപേക്ഷ സ്വീകരിയ്ക്കുന്ന അവസാന തീയതി 2013 ആഗസ്റ്റ് 31 വരെയാണ്.

<center><center><iframe width="600" height="450" src="http://www.youtube.com/embed/n4tgkyUBkbY" frameborder="0" allowfullscreen></iframe></center></center>

English summary
A Dutch reality show that says it will deliver the first humans to the red planet in 10 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X