കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിക്കാര്‍ ഫേസ്ബുക്ക് അടിമകളോ?

  • By Meera Balan
Google Oneindia Malayalam News

Facebook
ദുബായ്‌: 50 ശതമാനത്തിലധികവും സൗദി അറേബ്യക്കാര്‍ സോഷ്യല്‍ മീഡിയയുടെ ലോകത്തിലാണെന്ന് പുതിയ കണ്ടെത്തല്‍. ഏറെ പേരും സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ ഉപയോഗിയ്ക്കുന്നവരാണ്.. മൊബൈല്‍ ഫോണ്‍ വഴിയും അല്ലാതെയുമായി ഒരു ദിവസം ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണമാകട്ടെ 1.3 കോടി!.

ഗ്ലോബല്‍ വെബ് ഇന്‍ഡക്‌സ് നടത്തിയ പഠനത്തില്‍ രാജ്യത്തെ 51 ശതമാനം ആളുകളും ട്വിറ്റര്‍ ഉപയോഗിക്കുന്നവരാണ് എന്ന് കണ്ടെത്തി. 42 ശതമാനം ആളുകളാണ് യു എ ഇ യില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ കാര്യമായി ഉപയോഗിയ്ക്കുന്നത്.

ഒമ്പത് കോടി തവണയാണ് ദിവസവും സൗദിക്കാര്‍ യൂട്യൂബ് സന്ദര്‍ശിയ്ക്കുന്നത്. മാത്രമല്ല ഇവിടെ 25 ശതമാനത്തോളം ആളുകള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ മാത്രം ഉപയോഗിക്കുന്നവരാണ്. സോഷ്യല്‍ മീഡിയയും സൗദിക്കാരും തമ്മിലുളള സൗഹൃദത്തെ നല്ല രീതിയില് ഉപോയഗിക്കാന്‍ ശ്രമിക്കുകയാണ് അവിടെയുളള പല പ്രമുഖ കമ്പനികളും.

സോഷ്യല്‍ മീഡിയയിലൂടെ മാര്‍ക്കറ്റിന്റെ ഗതിയെ വിലയിരുത്തന്നതിലും സൗദിക്കാരാണ് വളരെ മുന്നില്‍. അതിനാല്‍ തന്നെ പല് കമ്പനികളും സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടൂളുകള്‍ ഉപയോഗിക്കുന്നു. ഓരോ കന്ബനിയും മത്സര രംഗത്ത് സജീവമാകുന്നത് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ നല്ല രീതിയിലുളള ഇടപെടലുകള്‍ നടത്തികൊണ്ടാണ്.

സോഷ്യല്‍ മീഡിയ മോണിറ്ററിംഗ് ടൂളുകള്‍ ഉപയോഗിക്കുകയും ലഭിയ്ക്കുന്ന പ്രതികരണങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുകയും വിലയിരുത്തപ്പെടുകയും ചെയ്യുന്നുണ്ട്.

English summary
The Middle East has gone through a social media boom in recent years.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X