Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ മരുന്ന് പരീക്ഷണം കൊന്നത് 80 പേരെ

Medicine Test
ദില്ലി: മരുന്നു പരീക്ഷണത്തിന് വിധേയരായി ഇന്ത്യയില്‍ മരിച്ചത്80 പേരെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. എന്നാല്‍ മരുന്ന് പരീക്ഷണത്തിനിടെ മരിച്ചവരുടെ എണ്ണം 2644 ആണ്. ഏഴ് വര്‍ഷത്തിനിടെ നടന്ന മരുന്ന് പരീക്ഷണങ്ങള്‍ക്കാണ് ഇത്രയും പേര്‍ ബലിയാടായത്. 475 പുതിയ മരുന്നുകളുടെ പരീക്ഷണമാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്നത്. ഇതില്‍ 17 എണ്ണത്തിന് മാത്രമേ ഇന്ത്യയില്‍ വിതരണം ചെയ്യാന്‍ അനുമതി ഉണ്ടായിരുന്നുള്ളു.

കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ഇന്ത്യക്കാര്‍ വിദേശ കന്പനികള്‍ക്ക് മരുന്ന് പരീക്ഷണം നടത്താനുളള ഗിനിപ്പന്നികളാക്കി മാറ്റുകയാണെന്ന് കാണിച്ച് സ്വാസ്ത്യ അധികാര്‍ മാന്‍ച് എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതു താല്‍പ്പര്യ ഹര്‍ജി യുടെ വിചാരണ വേളയിലാണ് ഇത് സര്‍ക്കാര്‍ വ്യക്തമാക്കിയത്.

2644 പേര്‍ മരുന്ന് പരീക്ഷണത്തിനിടെ മരിച്ചെങ്കിലും ഇതില്‍ 80 പേര്‍ മാത്രമാണ് മരുന്നിന്റെ ദോഷ ഫലം കൊണ്ട് മരിച്ചത്. 57,303 പേരിലാണ് പരീക്ഷണം നടത്തിയത്. ഇതില്‍ 39,022 പേരില്‍ പരീക്ഷണം പൂര്‍ത്തിയായി. ജനവരി ഒന്ന് 2005മുതല്‍ ജനവരി 30 , 2012 വരെ യാണ് മരുന്നു പരീക്ഷണം നടന്നത്. ഏറ്റവും അധികം പേരുടെ മരണത്തിന് ഇടയാക്കിയ മരുന്നുകള്‍ ഇവയാണ് - ബയേഴ്‌സിന്റെ റിവാറോക്‌സാബാന്‍, നോവാര്‍ത്തിയുടെ അലിസ്‌കിരെന്‍ ഇനാലപ്രീല്‍ .

ബെയര്‍ എന്ന കന്പനി റിവാറോക്‌സാബാന്‍ ആദ്യമായി മനുഷ്യനില്‍ പരീക്ഷണം നടത്തുന്നത് 2008 ല്‍ ആണ്. അന്ന് 21 പേര്‍ മരിച്ചിരുന്നു. എന്നാല്‍ ഇതില്‍ അഞ്ചുപേര്‍ മാത്രമാണത്രമാണ് മരുന്ന് പരീക്ഷണം കൊണ്ട് മരിച്ചത് എന്നാണ് കോടതിയെ ബോധിപ്പിച്ചിട്ടുള്ളത്. ഇതില്‍ രണ്ട് പേരുടെ ബന്ധുക്കള്‍ക്ക് മാത്രമേ കമ്പനി നഷ്ടപരിഹാരം നല്‍കിയിട്ടുള്ളു. വീണ്ടും രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മരുന്ന് പരീക്ഷിക്കുമ്പോള്‍ മരിച്ചവരുടെ എണ്ണമാകട്ടെ 125. ഇതിലും അഞ്ചു പേര്‍ മാത്രമാണ് മരുന്ന് പരീക്ഷണം കാരണം മരിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ വകുപ്പ് സെക്രട്ടറി കേശവ് ദേശിരാജു നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

നൊവാര്‍ട്ടിസ് എന്ന കന്പനിയുടെ അലിസ്‌കിരെന്‍ ഇനാലപ്രീല്‍ എന്ന മരുന്നിന്റെ പരീക്ഷണം തുടങ്ങിയത് 2012 ന്റെ അവസാനത്തിലായിരുന്നു. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ മരിച്ചത് 47 പേരായിരുന്നു. എന്നാല്‍ ഇതില്‍ ഒരാള്‍ മാത്രമാണ് മരുന്ന് പരീക്ഷണം കൊണ്ട് മരിച്ചതെന്നാണ് സത്യവാങ്മൂലം പറയുന്നത്. സണ്‍ ഫാര്‍മ പുറത്തിറക്കിയ പാക്ലിടാക്‌സല്‍ എന്ന ഇഞ്ചക്ഷന്‍ മരുന്ന് ഉപയോഗിച്ച് മരിച്ചത് 12 പേരാണ്.

2007 ലെ ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്ക് ബില്‍ പിന്‍വലിച്ച്, പാര്‍ലമെന്റ് സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെ പുത്തന്‍ നിര്‍ദ്ദേശങ്ങളുമായി 2013 ബജറ്റ് സമ്മേളനത്തില്‍ പുതിയ ബില്‍ അവതരിപ്പിയ്ക്കുമെന്ന് സെക്രട്ടറി കോടതിയെ അറിയിച്ചു.

കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ബഞ്ച് സര്‍ക്കാരിനെ നിശിതമായി വിമര്‍ശിച്ചു. ഇന്ത്യയില്‍ മരുന്ന് പരീക്ഷണം നടത്തുന്നത് ഏറെയും വിദേശ മരുന്ന് കമ്പനികളാണ്. നിലവിലെ സമ്പ്രദായം പുതുക്കിപ്പണിയുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. സര്‍ക്കാരിന് ഈ കാര്യങ്ങളൊക്കെ വ്യക്തമായി അറിയാം എന്നാല്‍ ഒന്നും ചെയ്യാന്‍ തയ്യാറാകുന്നില്ലെന്നും സുപ്രീം കോടതി കുറ്റപ്പെടുത്തി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+