• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സോഷ്യല്‍മീഡിയ തീവ്രവാദികള്‍ പിടിച്ചെടുക്കുന്നു

ദില്ലി: ആരോഗ്യകരമായ ചര്‍ച്ചകള്‍ക്കും സംവാദത്തിനും ട്വിറ്ററില്‍ ഇടമില്ലെന്ന് പറഞ്ഞ് പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായി മൈക്രോബ്ലോഗില്‍ സൈറ്റില്‍ നിന്നും ഇറങ്ങിപോയിട്ട് ദിവസങ്ങളേ ആയുള്ളൂ. പിന്നീട് തിരിച്ചുവന്നെങ്കിലും പഴയ ശൈലിയില്‍ ട്വീറ്റ് ചെയ്യുന്നില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന സംഭവമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്. അസോസിയേറ്റ് പ്രസ്സിന്റെ ട്വിറ്റര്‍ എക്കൗണ്ട് ഹാക്ക് ചെയ്ത സംഘം അമേരിക്കന്‍ ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസില്‍ ബോംബ് സ്‌ഫോടനം ഉണ്ടായെന്നും പ്രസിഡന്റ് ഒബാമയ്ക്ക് പരിക്കേറ്റുവെന്നുമായിരുന്നു സന്ദേശം.

കഴിഞ്ഞ ജനുവരിയില്‍ ട്വിറ്ററിനോട് വിടപറയുമ്പോള്‍ ഷാറൂഖ് ഖാനും പറഞ്ഞത് ഇത്തരത്തിലുള്ള വാക്കുകളായിരുന്നു. സോഷ്യല്‍നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഇടുങ്ങിയ ചിന്താഗതിയ്ക്ക് അവസാനം വരുത്തുമെന്നാണ് ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ മതപരമായ അസഹിഷ്ണുതയും ശത്രുതയും പരത്തുന്നതിന്റെ വേദിയായി അവ മാറിയിരിക്കുകയാണ്.

മറ്റൊരു രീതിയില്‍ ചിന്തിക്കുകയാണെങ്കില്‍ സോഷ്യല്‍നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുടെ നിയന്ത്രണം തന്നെ അസഹിഷ്ണുക്കളായ ഒരു കൂട്ടം തീവ്രവാദസംഘടനകള്‍ പിടിച്ചെടുത്തുവെന്നുവേണം പറയാന്‍. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് ഫ്രീതിങ്കേഴ്‌സ് എന്ന ഫേസ്ബുക്കിലെ ഗ്രൂപ്പ് തുടര്‍ച്ചയായി അടച്ചുപൂട്ടപ്പെടുന്നത്. 40000ഓളം അംഗങ്ങളുണ്ടായിരുന്ന ഗ്രൂപ്പ് ഒരു സുപ്രഭാതത്തില്‍ ഫേസ്ബുക്ക് അടച്ചുപൂട്ടുകയായിരുന്നു. അതിന് പ്രത്യേകിച്ച് കാരണമൊന്നും വിശദമാക്കിയിട്ടില്ല.

ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നത് സ്വതന്ത്രചിന്തകളാണ്. ഇതിലൂടെ ഉയര്‍ത്തിവിട്ട പല ചോദ്യങ്ങള്‍ക്കും വ്യക്തമായി മറുപടി പറയാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി സ്പാം മാര്‍ക്ക് ചെയ്താണ് മതമൗലികവാദികള്‍ ഈ ഗ്രൂപ്പ് പൂട്ടിച്ചത്. ഫേസ്ബുക്കിന് ഗ്രൂപ്പിലെ ഉള്ളടകം ചികഞ്ഞുനോക്കാന്‍ കഴിയില്ല. പുറമെയുള്ളവര്‍ക്ക് ഗ്രൂപ്പിനുള്ളില്‍ നടക്കുന്ന കാര്യം അറിയുകയുമില്ല. പിന്നെ എങ്ങനെ ഫേസ്ബുക്കിന് ബ്ലോക്ക് ചെയ്യാന്‍ സാധിക്കും. വ്യാജപേരുകളില്‍ ഗ്രൂപ്പുകളില്‍ നുഴഞ്ഞുകയറി സംഘമാണ് ഇത്തരമൊരു ആക്രമണത്തിലൂടെ ആശയപരമായി മികച്ച സംവാദം നടന്നിരുന്ന ഗ്രൂപ്പിനെ തകര്‍ത്തത്. തൊട്ടുപിറകെ ഗ്രൂപ്പുകളുണ്ടാക്കാന്‍ അംഗങ്ങള്‍ നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെടുകയായിരുന്നു. ഇപ്പോള്‍ /www.facebook.com/groups/ftkerala എന്ന പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

ഈ രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടുപോവുകയാണെങ്കില്‍ പോണ്‍സൈറ്റ് വിലക്കുന്നതു പോലെ ഫേസ്ബുക്കും ട്വിറ്ററും അടക്കമുള്ള സോഷ്യല്‍ സൈറ്റുകളെ വിലക്കേണ്ടി വരും. അല്ലെങ്കില്‍ രാജ്യങ്ങള്‍ തമ്മില്‍ യുദ്ധവും കലാപങ്ങളും ഉണ്ടാകുമെന്നുറപ്പാണ്. വളരെ ഗൗരവസ്വഭാവമുള്ള പോസ്റ്റുകളെ പോലും വഴിത്തെറ്റിച്ച് തര്‍ക്കങ്ങളിലേക്കും തെറിവിളികളിലേക്കും അവസാനം വര്‍ഗ്ഗീയതയിലും വംശീയതയിലുമെത്തിക്കാനാണ് ഇത്തരം ഓണ്‍ലൈന്‍ തീവ്രവാദികളുടെ ശ്രമം.

അംഗങ്ങള്‍ അധികമുള്ള ഏത് ഗ്രൂപ്പിലും അവര്‍ നുഴഞ്ഞുകയറും. ഒടുവില്‍ ആ ഗ്രൂപ്പിന്റെ ലക്ഷ്യം തന്നെ തകര്‍ത്ത്് അത് പൂട്ടിച്ചായിരിക്കും അവരുടെ മടക്കം. ഇക്കാര്യങ്ങള്‍ മനസ്സിലാക്കാന്‍ അധികം ദൂരം പോവേണ്ട കാര്യമില്ല. സ്വന്തം ഫേസ്ബുക്ക് വാളില്‍ വരുന്ന പ്രകടനങ്ങള്‍ വിലയിരുത്തിയാല്‍ മാത്രം മതി.

English summary
Now almost all countries checking the possibility of ban the social media sites partially, Some indigenous want to censor internet sites including Facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more