Get Updates
Get notified of breaking news, exclusive insights, and must-see stories!

കോയമ്പത്തൂരില്‍ തീപിടുത്തം;നാലുപേര്‍ കൊല്ലപ്പെട്ടു

fire
കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ വന്‍ തീപിടുത്തത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. അവനാശിയിലെ നാലുനില കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൊല്ലപ്പെട്ടവരില്‍ രണ്ടു പേര്‍ സ്ത്രീകളാണ്.

രാവിലെ പത്ത് മണിയോടെയാണ് കെട്ടിടത്തില്‍ തീ പടര്‍ന്നത്. ലക്ഷ്മി മില്‍സിന് സമീപത്താണ് തീപ്പിടുത്തം ഉണ്ടായ കെട്ടിടം. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കോയമ്പത്തൂരില്‍ ഏറ്റവംു കൂടുതല്‍ ജനത്തിരക്കുള്ള പ്രദേശങ്ങളിലൊന്നാണ് അവിനാശി റോഡ്.

ഉടന്‍തന്നെ അഗ്നിശമന സേന അപകടസ്ഥലത്ത് എത്തിയെങ്കിലും തീ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല, ഇതേത്തുടര്‍ന്ന് ഹെലികോപ്ടര്‍ ഉപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനവും തീയണയ്ക്കാനുള്ള ശ്രമവും നടക്കുന്നത്. അഗ്നിശമന സേനയുടെ അഞ്ച് യൂണിറ്റുകള്‍ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്.

അപകടവാര്‍ത്തയറിഞ്ഞ് ജനങ്ങള്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. ഇവരെ നിയന്ത്രിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്. അപകടത്തില്‍ പരിക്കേറ്റവരുെ കൃത്യമായ എണ്ണമോ മറ്റ് വിവരങ്ങളോ അറിവായിട്ടില്ല. ബാങ്ക് ഓഫീസ് ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് തീപ്പിടുത്തം ഉണ്ടായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+