കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനത്തിന് കാരണം സ്ത്രീകളുടെ നോട്ടം: നേതാവ്

  • By Lakshmi
Google Oneindia Malayalam News

Success
ഭോപ്പാല്‍: സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് വിവാദപരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവിനെതിരെ പ്രതിഷേധം ശക്തം. മധ്യപ്രദേശ് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സത്യദേവ് കട്ടാരെയാണ് സ്ത്രീകളെ കുറ്റപ്പെടുത്തിക്കൊണ്ട് പ്രസ്താവന നടത്തിയത്.

പീഡനങ്ങള്‍ സ്ത്രീകള്‍ ചോദിച്ച് വാങ്ങുകയാണെന്നും അവരുടെ വശീകരിയ്ക്കുന്ന തരത്തിലുള്ള നോട്ടമാണ് പ്രശ്‌നങ്ങളുണ്ടാകാന്‍ കാരണമാകുന്നതെന്നുമാണ് ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെ സത്യദേവ് തട്ടിവിട്ടത്. സ്ത്രീകള്‍ വശീകരിക്കുന്ന നോട്ടം നോക്കുന്നില്ലെങ്കില്‍ ഒരു പുരുഷനും അവരെ പീഡിപ്പിക്കാന്‍ ശ്രമിക്കില്ലെന്നും നേതാവ് പറഞ്ഞിട്ടുണ്ട്.

പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് പീഡനങ്ങള്‍ ആവര്‍ത്തിക്കുമ്പോഴുള്ള കോണ്‍ഗ്രസ് നേതാക്കളുടെ മനഃസ്ഥിതിയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ബിജെപി ആരോപിച്ചു.

English summary
The BJP on Wednesday took strong exception and objection to alleged sexist remarks made by former MP minister and Congress leader Satyadev Katare.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X