കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

2ടുജി സ്‌പെക്ട്രം: ജെപിസി യോഗം മാറ്റിവച്ചു

Google Oneindia Malayalam News

pc chacko
ദില്ലി: 2ടു ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കാനുള്ള ജെ പി സി യോഗം ചേരുന്നത് മാറ്റിവച്ചു. നേരത്തെ ഇന്ന് ജെ പി സി യോഗം ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. കരട് റിപ്പോര്‍ട്ടിന്മേല്‍ വോട്ടെടുപ്പ് വേണമെന്ന ആവശ്യത്തില്‍ നില്‍ക്കുന്ന പ്രതിപക്ഷത്തെ അനുനയിപ്പിച്ച് സമവായത്തിലെത്താനാണ് യോഗം മാറ്റി വെച്ചത് എന്നാണ് സൂചന. എന്നാല്‍ നിര്‍ണായകമായ റിപ്പോര്‍ട്ടിന്മേല്‍ വോട്ടെടുപ്പ് വേണ്ട എന്ന നിലപാടാണ് ചെയര്‍മാന്‍ പി സി ചാക്കോയ്ക്ക്.

2 ജി അഴിമതിക്കേസ് അന്വേഷിക്കുന്ന സംയുക്ത പാര്‍ലിമെന്ററി സമിതിയില്‍ 30 അംഗങ്ങളുണ്ട്. കോണ്‍ഗ്രസില്‍ നിന്നും 11 അംഗങ്ങള്‍ സമിതിയിലുണ്ട്. ഭരണപക്ഷത്തിനംു പ്രതിപക്ഷത്തിനും ഏകദേശം തുല്യബലമാണ് ജെ പി സിയില്‍ ഉള്ളത്. ആ സാഹചര്യത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ എന്തും സംഭവിക്കാമെന്ന സ്ഥിതിയാണ്. ഇതുകൊണ്ടാണ് വോട്ടെടുപ്പ് നടത്താതെ സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് എന്നു കരുതുന്നു.

വോട്ട് നില തുല്യമായാല്‍ ചെയര്‍മാന് രണ്ട് വോട്ടുകള്‍ ചെയ്യാം എന്ന് വകുപ്പുണ്ടെങ്കിലും അത്തരമൊരു മത്സരം ഒഴിവാക്കാനാണ് നീക്കം നടക്കുന്നത്. വോട്ടെടുപ്പ് നടക്കുകയാണെങ്കില്‍ ഇതാദ്യമായാണ് ജെ പി സി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കാനായി വോട്ടെടുപ്പ് വേണ്ടിവരുന്നതെന്ന ചരിത്രമാവും. എന്നാല്‍ ജെ പി സി കരട് റിപ്പോര്‍ട്ടില്‍ വോട്ടെടുപ്പ് ഉണ്ടാകാനുള്ള സാധ്യത ചെയര്‍മാന്‍ പി സി ചാക്കോ തള്ളിക്കളഞ്ഞു.

കരട് റിപ്പോര്‍ട്ടില്‍ പ്രധാനമന്ത്രിയെയും പി ചിദംബരത്തെയും കുറ്റവിമുക്തരാക്കിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പ്രധാനമന്ത്രിക്കും പി ചിദംബരത്തിനും ഇടപാടിന്റെ എല്ലാകാര്യങ്ങളും അറിയാമായിരുന്നു എന്ന് നേരത്തെ എ രാജ ജെ പി സി യെ അറിയിച്ചിരുന്നതാണ്. മാറ്റി വച്ച ജെ പി സി യോഗം തിങ്കളാഴ്ച നടക്കും.

English summary
The Joint Parliamentary Committee meeting postponed. JPC, which will be held on Monday to adopt the draft report on 2G.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X