Get Updates
Get notified of breaking news, exclusive insights, and must-see stories!

ചന്ദ്രഗ്രഹണം കാണാന്‍ റെഡിയാണോ?

ദില്ലി: 2013 ലെ ആദ്യത്തെ ചന്ദ്രഗ്രഹണം വ്യാഴാഴ്ച അനുഭവപ്പെടും. ഇന്ത്യയില്‍ എല്ലായിടത്തുനിന്നും കാണാവുന്ന ചന്ദ്രഗ്രഹണം കേവലം അരമണിക്കൂര്‍ നേരം നേരം മാത്രമേ നീണ്ടുനില്‍ക്കുകയുള്ളൂ. ഏപ്രിലിലെ ഫുള്‍ മൂണ്‍ അഥവാ പിങ്ക് ഫുള്‍ മൂണ്‍ എന്നും അറിയപ്പെടുന്ന ഈ ചന്ദ്രഗ്രഹണം രാത്രി 1.22 മുതല്‍ 1.53 വരെയായിരിക്കും അനുഭവപ്പെടുക. 1.37 നായിരിക്കും ഇത് ഏറ്റവും വ്യക്തമായി കാണാന്‍ കഴിയുക.

ഈ വര്‍ഷത്തെ അഞ്ച് ചന്ദ്രഗ്രഹണങ്ങളില്‍ ആദ്യത്തേതാണിത്. ഇനി രണ്ട് ചന്ദ്രഗ്രഹണങ്ങള്‍ കൂടി ആ വര്‍ഷം ബാക്കിയുണ്ട്. ചന്ദ്രന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമായിരിക്കും ഭൂമിയുടെ നിഴലിലാകുക. ചന്ദ്രന്‍ പൂര്‍ണമായി മറയാത്തതുകൊണ്ട് ഇരുണ്ട നിറമായി മാറുകയില്ല.

moon

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഹ്രസ്വമായ മൂന്നാമത്തെ ചന്ദ്രഗ്രഹണം കൂടിയാണ് വ്യാഴാഴ്ച രാത്രി ഉണ്ടാവുക. നാസയുടെ കണക്കുകള്‍ പ്രകാരം ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ സൂര്യഗ്രഹണം ഇനിയും ഉണ്ടാകാനിരിക്കുന്നതേയുള്ളൂ. 2082 ലാവും ഇത് പ്രത്യക്ഷപ്പെടുക. 25.5 മിനുട്ട് മാത്രമായിരിക്കും ഇതിന്റെ ദൈര്‍ഘ്യം.

ഓസ്‌ട്രേലിയ, ആഫ്രിക്ക, യൂറോപ്പ്, അന്റാര്‍ട്ടിക്ക, വടക്കുകിഴക്ക് ഭാഗങ്ങള്‍ ഒഴികെയുള്ള ഏഷ്യ എന്നിവിടങ്ങളില്‍ ചന്ദ്രഗ്രഹണം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+