കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂട്ടുകാരിയുടെ ചതി; 13കാരി കൂട്ടമാനഭംഗത്തിനിരയായി

  • By Lakshmi
Google Oneindia Malayalam News

Sexual Harassment
മുംബൈ: കൂട്ടമാനഭംഗ വാര്‍ത്തയുടെ ആഘാതത്തില്‍ മുംബൈയും. സാന്താക്രൂസ് മേഖലയിലെ വകോലയില്‍ വച്ച് പതിമൂന്നുകാരി കൂട്ടമാനഭംഗത്തിനിരയായി. കൂട്ടികാരിയാണ് തന്നെ അപകടത്തില്‍പ്പെടുത്തിയതെന്നും 4 ആണ്‍കുട്ടികള്‍ ചേര്‍ന്നാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി.

ഏപ്രില്‍ 25ന് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയ കൂട്ടുകാരി മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കുകയായിരുന്നുവത്രേ. തുടര്‍ന്നാണ് വീട്ടിലുണ്ടായിരുന്ന 4 ആണ്‍കുട്ടികള്‍ തന്നെ മാനഭംഗപ്പെടുത്തിയതെന്നാണ് കുട്ടിയുടെ ആരോപണം.

മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാല് ആണ്‍കുട്ടികളുടെയും പെണ്‍സുഹൃത്തിന്റെയും പേര് പീഡനത്തിന് ഇരയായ കുട്ടി പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

English summary
At a time when there is public outrage against the Delhi minor rape, another girl has been raped in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X