കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ വോട്ട് ചെയ്യാന്‍ ഫത്‌വ

Google Oneindia Malayalam News

Allama Tahir
ഇസ്ലാമാബാദ്: ദൈവരാജ്യം വരികയാണ് മുസ്ലീങ്ങളുടെ ലക്ഷ്യമെന്ന് പ്രചരിപ്പിക്കുന്നവരെ ഇതുകണ്ടു പഠിയ്ക്കൂ. പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ നിര്‍ബന്ധമായും വോട്ടുചെയ്യണമെന്ന് അവിടത്തെ മതപണ്ഡിതര്‍ ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300ഓളം പണ്ഡിതരാണ് ഈ ഫത്‌വയില്‍ പങ്കാളികളായിട്ടുള്ളതെന്ന് പാകിസ്താന്‍ ഉലമ കൗണ്‍സില്‍ ചെയര്‍മാന്‍ അല്ലാമ തഹിര്‍ അഷ്‌റഫി അറിയിച്ചു. മെയ് 11നാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

പാകിസ്താന്‍ കേന്ദ്രമായി ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന താലിബാന് ഈ ഫത്‌വ അത്ര പിടിച്ച മട്ടില്ല. ജനാധിപത്യം എന്നത് മുസ്ലീം വിരുദ്ധമാണെന്നാണ് അവരുടെ അഭിപ്രായം. അതുകൊണ്ട് തന്നെ ആരും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കരുതെന്നാണ് അവര്‍ ഉത്തരവിട്ടിട്ടുള്ളത്.

വോട്ടുചെയ്യുന്നത് വിശ്വാസപരമായ ഒരു ബാധ്യതയാണെന്ന രീതിയിലാണ് ഫത്‌വ പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് തിരസ്‌കരിക്കുന്നവര്‍ പാപം ചെയ്തവരായി പരിഗണിക്കും.

ജമാത്തെ ഇസ്ലാമിയെ പോലുള്ള സംഘടനകള്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ലെന്ന ആരോപണം എതിരാളികള്‍ ഉന്നയിക്കാറുണ്ട്. ഭൂമിയില്‍ ദൈവീകമായ രാജ്യം സ്ഥാപിക്കുകയാണത്രെ അവരുടെ ലക്ഷ്യം.

English summary
Pakistani religious scholars on Thursday issued a 'fatwa' that declared voting in the country's upcoming general election was "compulsory under Islamic injunctions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X