കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാക്ടീരിയ+പഞ്ചസാര=ഡീസല്‍

  • By Aswathi
Google Oneindia Malayalam News

Ecoli
ലണ്ടന്‍: അന്തരീക്ഷ വായുവും വെള്ളവും ഉപയോഗിച്ച് പെട്രോള്‍ ഉണ്ടാക്കാമെങ്കില്‍ പഞ്ചസാരയും ബാക്ടീരിയയും ഉപയോഗിച്ച് ഡീസലും ഉണ്ടാക്കാം എന്ന് പുതിയ വെളിപ്പെടുത്തല്‍. റോയല്‍ ഡച്ച് ഷെല്‍ കമ്പനിയുടെ സഹായത്തോടെ എക്‌സിറ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ജനിതക മാറ്റം വരുത്തിയ 'ഇ കോളി' ബാക്ടീരിയ ഉപയോഗിച്ച് പഞ്ചസാരയില്‍ നിന്ന് ഡീസലിന് സമാനമായ എണ്ണ ഉത്പാദിപ്പിക്കാം എന്ന പുതിയ കണ്ടെത്തല്‍.

ഗവേഷകരുടെ പ്രതീക്ഷയനുസരിച്ച്, ഫോസില്‍ ഇന്ധനത്തിന് പകരക്കാരനായി അവതരിക്കുന്ന ഇകോളി ബാക്ടീരിയ ഉപയോഗിച്ചുള്ള പുതിയ ഇന്ധനം, നിലവില്‍ ഉപയോഗിക്കുന്ന ജൈവ ഡീസല്‍, ജൈവ എഥനോള്‍ തുടങ്ങിയവയുടെ പരിമിതികളെ മറികടക്കുമെന്നാണ് വിശ്വാസം. എന്നല്‍ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് വെളിപ്പെടുത്തിയ ഈ ജൈവ ഇന്ധനത്തിന്റെ ഏക പരിമിതി ഒരു സ്പൂണ്‍ ഡീസല്‍ നിര്‍മ്മിക്കാന്‍ നൂറു ലിറ്റര്‍ ബാക്ടീരിയ വേണ്ടിവരും എന്നതാണ്.

2012 ഒക്ടോബര്‍ 20ന് ബ്രിട്ടീഷ് കമ്പനിയായ എയര്‍ ഫ്യൂവല്‍ സിന്തിക്കേഷന്‍ അന്തരീക്ഷവായുവും വെള്ളവും ഉപയോഗിച്ച് പെട്രോള്‍ നിര്‍മ്മിക്കാം എന്ന കണ്ടെത്തലുമായി രംഗത്ത് വന്നിരുന്നു. അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ഡൈ ഓക്‌സൈഡും ജലത്തില്‍ നിന്ന് ഹൈഡ്രജനും വേര്‍തിരിച്ചെടുത്ത് ഒരു റിയാക്റ്ററിന്റെ സഹായത്തോടെ മെഥനോളാക്കി മാറ്റും. ഈ മെഥനോള്‍ ഗ്യസൊലിന്‍ ഇന്ധനം ഒരു റിയാക്റ്റിലേക്കു കടത്തിവിട്ടാല്‍ ഏറെകുറെ പെട്രോളിന് സമാനമായ ഇന്ധനം കിട്ടുമെന്നായിരുന്നു കണ്ടുപിടിത്തം.

English summary
A strain of bacteria has been created that can produce fuel, scientists say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X