കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികള്‍ ഫേസ്ബുക്ക് ഉപയോഗിക്കുന്നത് ശരിയോ? കോടതി

  • By Lakshmi
Google Oneindia Malayalam News

Kids using Socialnetworking sites
ദില്ലി: പതിനെട്ട് വയസ്സ് പൂര്‍ത്തിയാകാത്തവര്‍ ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കുന്നത് ശരിയാണോയെന്ന് കേന്ദ്രസര്‍ക്കാറിനോട് ദില്ലി ഹൈക്കോടതി. കുട്ടികള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സൈറ്റുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് 10 ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് കോടതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ജസ്റ്റിസ് ബിഡി അഹമ്മദ്, വിഭു ബക്രു എന്നിവരുള്‍പ്പെട്ട ബഞ്ചാണ് ശ്രദ്ധേയമായ ചോദ്യമുന്നയിച്ചിരിക്കുന്നത്.

മുന്‍ ബിജെപി നേതാവ് കെ.എന്‍ ഗോവിന്ദാചാര്യ സമര്‍പ്പിച്ച പരാതിയിലാണ് കോടതി നിര്‍ദേശം. ഗൂഗിള്‍, ഫേസ്ബുക്ക് എന്നീ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഉപഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് ഉറപ്പ് വരുത്തുന്നില്ലെന്ന് കാണിച്ചായിരുന്നു ഗോവിന്ദാചാര്യ പരാതി നല്‍കിയത്. 2012 ജൂണിലാണ് ഗോവിന്ദാചാര്യ പരാതി നല്‍കിയത്. മൊബൈല്‍ടെലികോം കമ്പനികള്‍ക്ക് ഉപഭോക്താക്കളെ കുറിച്ച് അറിയുന്നതിനായി സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ മിക്കതും പാലിക്കപ്പെടുന്നില്ലെന്നും പരാതിയില്‍ പറയുന്നു. കേസിന്റെ തുടര്‍ വാദങ്ങള്‍ മെയ് 13 ലേക്ക് മാറ്റി വെച്ചു.

ഫേസ്ബുക്കിനും ഗൂഗിളിനും കോടതി ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ കോണ്‍ട്രാക്ട് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്, ഇന്ത്യന്‍ മെജോരിറ്റി ആക്ട് എന്നിവ പ്രകാരം സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ കുട്ടികള്‍ നല്‍കുന്ന ഉറപ്പുകള്‍ നിയമവിരുദ്ധമാണെന്ന് വാദിഭാഗം കോടതിയില്‍ വാദിച്ചു.

യു.എസ്. സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് കമ്മീഷന് 2012 ജൂണില്‍ ഫേസ്ബുക്ക് തന്നെ നല്‍കിയ വിവരത്തില്‍ ഫേസ്ബുക്കിലെ എട്ട് കോടിയിലധികം ഉപഭോക്താക്കള്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് പറയുന്നുണ്ടെന്നും വാദമുണ്ടായി.

ഫേസ്ബുക്കും ഗൂഗിളും ഇന്ത്യയില്‍ നിന്നും നേടുന്ന വരുമാനത്തിന് നികുതി ഈടാക്കണമെന്നും ഗോവിന്ദാചാര്യയുടെ ഹരജിയില്‍ പറയുന്നു. അഞ്ച് കോടിയോളം വരുന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കയ്ക്ക് കൈമാറി വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് സ്വകാര്യതാ ലംഘനമാണെന്നും പരാതിയില്‍ പറയുന്നുണ്ട്.

English summary
The Delhi High Court today sought the Centre's response on a plea questioning how children below the age of 18 years are allowed to open an account on social networking sites including Facebook.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X