ബാലികയെ പീഡിപ്പിച്ച് ടോയ്‌ലെറ്റില്‍ ഉപേക്ഷിച്ചു

വെള്ളിയാഴ്ച വൈകുന്നേരമാണ് പീഡിപ്പിക്കപ്പെട്ട നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. അര്‍ദ്ധനഗ്നയായ അവസ്ഥയിലായിരുന്നു കുട്ടി. വഴിയാത്രക്കാരാണ് കുട്ടിയെ കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് ചോദ്യം ചെയ്തു. അതേസമയം കുട്ടിയുടെ കഴുത്തില്‍ മുിവേറ്റ പാടുകളും കണ്ടത് കൊലപാതക ശ്രമമാണോ എന്ന സംശയത്തിലാണ് പോലീസ്. എയിംസിലെത്തിച്ച പെണ്‍കുട്ടിയെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.
നേരത്തെ അഞ്ചുവയസ്സുകാരിയായ പെണ്‍കുട്ടി അയല്‍വാസികളായ രണ്ടുപേര്‍ പീഡിപ്പിച്ചിരുന്നു. മൃഗീയമായി പീഡിപ്പിക്കപ്പെട്ട കുട്ടി ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റ് ചികിത്സയിലാണ്. അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പോലീസ് രണ്ടുപേരെ അറസ്റ്റുചെയ്തിരുന്നു. തലസ്ഥാന നഗരമായ ദില്ലിയില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെ ആക്രമണങ്ങള്‍ തുടരുന്നതില്‍ രാജ്യമെമ്പാടും ശക്തമായ പ്രക്ഷോഭങ്ങള്‍ നടക്കുകയാണ്.












Click it and Unblock the Notifications