ജഗതിക്ക് ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മലയാളത്തിന്റെ പ്രിയ സിനിമാതാരം ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രിയും കുടുംബവും സന്ദര്‍ശിച്ചു. മലയാള സിനിമയില്‍ ഹാസ്യത്തിന്റെ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളത്തിന്റെ സ്വന്തം ജഗതി അതിഥികളെ നിറപുഞ്ചിരിയോടെ സ്വീകരിച്ചു.
ജഗതിയുടെ മകന്റെ പോയോട്ടുള്ള സൈ്കലൈന്‍ വീട്ടില്‍ വെള്ളിയാഴ്ച്ച 11 മണിയോടെയായിരുന്നു സന്ദര്‍ശനം. ഭാര്യ മറിയാമ്മ ഉമ്മന്റെയും മകന്‍ ചാണ്ടി ഉമ്മന്റെയുമൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്. ജഗതിയുടെ മകന്‍ രാജ്കുമാര്‍ അതിഥികളെ സ്വീകരിച്ചു. ഭാര്യ ശോഭയ്‌ക്കൊപ്പം വീല്‍ചെയറിലാണ് ജഗതി സ്വീകരണ മുറിയിലെത്തിയത്. ശോഭ ജഗതിയെ സംസാരിപ്പിക്കാന്‍ ശ്രമം നടത്തുന്നുണ്ടായിരുന്നു.
ജഗതി ആരോഗ്യശേഷി വീണ്ടെടുക്കുന്നുണ്ടെന്നും സംസാരശേഷി പൂര്‍ണമായും കൈവന്നിട്ടില്ലെങ്കിലും വീട്ടില്‍ വരുന്നവരെ തിരിച്ചറിയാന്‍ അദ്ദേഹത്തിന് കഴിയുന്നുണ്ടെന്നും ഭാര്യ പറഞ്ഞു. പരസഹായത്തോടെയാണെങ്കിലും ഇപ്പോള്‍ നടക്കാനും കഴിയുന്നുണ്ട്്. മുഖ്യമന്ത്രി ജഗതിയുടെ ചികിത്സയെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചുമൊക്കെ ചോദിക്കുമ്പോള്‍ പുഞ്ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അരമണിക്കൂറോളം ജഗതിക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി ജഗതിയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. ജഗതിക്ക് സാധ്യമായ ഏത് ചികിത്സ നല്‍കാനും സര്‍ക്കാര്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത്തരമൊരാവശ്യവുമായി അദ്ദേഹത്തിന്റെ കുടുംബം സമീപിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജഗതിക്ക് ആശ്വാസ വാക്കുകളുമായി മുഖ്യമന്ത്രി

ഭാര്യ ശോഭയ്‌ക്കൊപ്പം വീല്‍ചെയറിലാണ് ജഗതി സ്വീകരണ മുറിയിലെത്തിയത്.

ഭാര്യ മറിയാമ്മ ഉമ്മന്റെയും മകന്‍ ചാണ്ടി ഉമ്മന്റെയുമൊപ്പമാണ് മുഖ്യമന്ത്രി എത്തിയത്.

ജഗതിയുടെ മകന്റെ പോയോട്ടുള്ള സൈ്കലൈന്‍ വീട്ടില്‍ വെള്ളിയാഴ്ച്ച 11 മണിയോടെയായിരുന്നു സന്ദര്‍ശനം.

മുഖ്യമന്ത്രി ജഗതിയുടെ ചികിത്സയെ കുറിച്ചും ആരോഗ്യനിലയെ കുറിച്ചുമൊക്കെ ചോദിക്കുമ്പോള്‍ പുഞ്ചിരി മാത്രമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അരമണിക്കൂറോളം ജഗതിക്കും കുടുംബത്തിനുമൊപ്പം ചിലവഴിച്ച് പുറത്തിറങ്ങിയ മുഖ്യമന്ത്രി ജഗതിയുടെ ആരോഗ്യനിലയില്‍ ഇപ്പോള്‍ കാര്യമായ പുരോഗതിയുണ്ടെന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.

സന്ദര്‍ശനത്തിന്റെ വീഡിയൊയും കാണൂ












Click it and Unblock the Notifications