കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിലെ പിളര്‍പ്പ് സിപിഎം മുതലെടുക്കേണ്ട

  • By Aswathi
Google Oneindia Malayalam News

Ramesh Chennithala
മഞ്ചേരി: യു ഡി എഫിനകത്തെ അഭിപ്രായഭിന്നതകളെ മുതലെടുക്കന്‍ സി പി എം ശ്രമിക്കേണ്ടന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജെ എസ്സ് എസ്സും സി എം പിയും കോണ്‍ഗ്രസ്സിന്റെ അഭിവാജ്യഘടകങ്ങളാണ്. ഇവര്‍ക്കിടയിലെ ആശയപരവും നയപരവുമായ പിളര്‍പ്പുകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഞ്ചേരി വി പി ഹാളില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയ തലത്തില്‍ മതേതര ജനാധിപത്യ ശക്തികളുടെ ഏകീകരണത്തിന് യു ഡി എഫ് എതിരല്ല. അതിന് കേരളത്തിലെ സി പി എമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥ വന്നിട്ടുമില്ല. ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ ഭരത പര്യടനം മതേതരത്വത്തിന് വെല്ലുവിളിയുയര്‍ത്തുന്നതാണ്. മോഡിയുടെ വര്‍ഗീയ സമീപനങ്ങള്‍ വന്‍ പ്രതിഷേധങ്ങളിലേക്ക് നയിക്കന്ന സാഹചര്യത്തില്‍ ഭാരത പര്യടനം എന്ന പേരില്‍ തന്റെ ദുഷ്‌ചെയ്തികള്‍ മറച്ചുവയ്ക്കാനുള്ള കാപട്യമാണ് നടത്തികൊണ്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രാഹുല്‍ഗാന്ധി ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മതേതരത്വത്തിനെതിരായി വെല്ലുവിളിയുയര്‍ത്തുന്നവര്‍ക്കെതിരെ ഫലപ്രധമായി പോരാടാന്‍ സംഘടിത ശക്തിയായ കോണ്‍ഗ്രസ്സിനു മാത്രമെ സാധിക്കൂ. സ്വദേശി വല്‍ക്കരണം കാരണം സൗദിയില്‍ നിന്നും കേരളത്തിലെത്തുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ കേന്ദ്രത്തോട് നൂറു കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെടും. കൂടാതെ മടങ്ങി വരുന്നവര്‍ക്ക് ജോലിയും സ്വയം തൊഴില്‍ സഹായത്തിനും അവസരമൊരുക്കന്നതിന് കേന്ദ്രത്തിന്റെ സഹായവും ആവശ്യപ്പെടുമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.

English summary
KPCC President Ramesh Chennithala accused CPM trying to exploit the current situation in UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X