Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രാഫിക് നിയമങ്ങളുമായി ഒരു പോലീസ് സിനിമ

Kerala Police
തൃശൂര്‍: വാഹനാപകടങ്ങള്‍ക്കെതിരെ ജനങ്ങളെ ബോധവാന്മാരാക്കാനായി തൃശൂര്‍ സിറ്റി പോലീസ് മുന്‍കൈയെടുത്ത് ഡോക്യുമെന്ററി ഫിലിം നിര്‍മിക്കുന്നു. നിര്‍മാണത്തിലും അഭിനയത്തിലും കാക്കി സ്പര്‍ശവുമായി എത്തുന്ന കണ്ണീര്‍ കിരണങ്ങള്‍ എന്ന ഡോക്യുമെന്ററി ഉടന്‍ പ്രദര്‍ശനത്തിനെത്തും. അറിയാവുന്ന നിയമങ്ങള്‍ അനുസരിച്ചാല്‍ റോഡപകടങ്ങള്‍ കുറക്കാമെന്നതാണ് ചിത്രത്തിന്റെ സന്ദേശം.

ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ചിത്രത്തിന്റെ അരങ്ങിലും അണിയറയിലും അണിനിരക്കുന്നത്. ഓട്ടോ ഡ്രൈവറായ ജോബി ചുവന്നമണ്ണിലാണ് ചിത്രത്തിലെ പോലീസല്ലാത്ത ഏക കാക്കിസാന്നിധ്യം. ചിത്രത്തിന്റെ സംവിധായകനാണ് ജോബി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി വിജയനാണ് കണ്ണീര്‍ കിരണങ്ങളുടെ കഥ എഴുതുന്നത്. തൃശൂര്‍ റെയ്ഞ്ച് ഐ ജി എസ് ഗോപിനാഥിന്റെതാണ് തിരക്കഥ.

തൃശൂര്‍ ഈസ്റ്റ് സി ഐ ടി ആര്‍ സന്തോഷ്, ഈസ്റ്റ് എസ ്‌ഐ ബെന്നി ജേക്കബ് എന്നിവരാണ് കണ്ണീര്‍ കിരണങ്ങളുടെ സംഭാഷണം തയ്യാറാക്കുന്നത്. ഒല്ലൂര്‍ സി ഐ എന്‍.കെ. സുരേന്ദ്രന്‍ ഗാനരചന. അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പോലീസ് സി എസ്. ഷാഹുല്‍ ഹമീദ് അവതാരകന്‍, കോഴിക്കോട് സി ഐ പി എസ് സുരേഷ് ആലാപനം എന്നിങ്ങനെ പോകുന്നു കാക്കിക്കുള്ളിലെ കലാകാരന്മാരുടെ നിര.

ട്രാഫിക് നിയമങ്ങളാണ് ചിത്രം പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. റോഡിലിറങ്ങുന്നവരും ഡ്രൈവര്‍മാരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, റോഡ് നിയമങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ചിത്രം പ്രതിപാദിക്കുന്നു. ഹെല്‍മറ്റിന്റെയും സീറ്റ് ബെല്‍റ്റിന്റെയും ആവകശ്യകതകള്‍ മുതല്‍ ഫൈനടക്കേണ്ടുന്ന കാര്യങ്ങളെന്തൊക്കെ എന്നുവരെ ചിത്രം പറഞ്ഞുതരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+