കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ആശ്വാസമായി മോഡി കര്‍ണാടകയില്‍

Google Oneindia Malayalam News

ബാംഗ്ലൂര്‍: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാളുമായ നരേന്ദ്രമോഡി ഞായറാഴ്ച ബാംഗ്ലൂരിലെത്തും. ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപി ഭരണം പിടിച്ചെടുത്ത സംസ്ഥാനമാണ് കര്‍ണാടകം.

പക്ഷേ, അഴിമതി ആരോപണങ്ങള്‍ കൊണ്ട് നിറം മങ്ങിയ അഞ്ചു വര്‍ഷങ്ങള്‍ക്കുശേഷം തിരഞ്ഞെടുപ്പിന് നേരിടുമ്പോള്‍ പാര്‍ട്ടിക്ക് പഴയ ജനപ്രീതിയൊന്നുമില്ല. ദേവഗൗഡയുടെ ജനതാദള്‍ ആണെങ്കില്‍ ഏറെ ക്ഷീണിച്ച അവസ്ഥയിലും. അവസരം മുതലാക്കി മുന്‍ മുഖ്യമന്ത്രി എസ്എം കൃഷ്ണയെ മുന്‍നിര്‍ത്തി കളിയ്ക്കുന്ന കോണ്‍ഗ്രസ്സിനാണ് പ്രചാരണത്തില്‍ മുന്‍തൂക്കം.

Modi

പാര്‍ട്ടിയുടെ ഏറ്റവും ജനപ്രിയ നേതാക്കളിലൊരാളായ മോഡിയുടെ മാജിക് കര്‍ണാടക തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കുമെന്ന് പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കളെങ്കിലും സ്വപ്‌നം കാണുന്നുണ്ട്. രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പ്രിയപ്പെട്ട നേതാവാണ് മോഡി. മാധ്യമങ്ങളും ഈ നേതാവിനൊപ്പമാണ്-ബിജെപി നേതാവ് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.

ഞായറാഴ്ച വൈകുന്നേരം 5.30ന് ബസവനഗുഡിയിലെ നാഷണല്‍ കോളജ് ഗ്രൗണ്ടിലാണ് മോഡി പ്രസംഗിക്കുന്നത്. മോഡിയുടെ പ്രസംഗം http://yuva4india.tv/ എന്ന വെബ്‌സൈറ്റിലൂടെ ലൈവായി കാണാന്‍ സാധിക്കും. അഴിമതിയില്‍ മുങ്ങിക്കുളിച്ച കര്‍ണാടക ബിജെപിയ്ക്കുവേണ്ടി പ്രചാരണത്തിനിറങ്ങേണ്ടെന്നായിരുന്നു മോഡിയുടെ ആദ്യത്തെ തീരുമാനം എന്നു കരുതുന്നു. പക്ഷേ, കേന്ദ്ര നേതൃത്വത്തില്‍ നിന്നുള്ള നിര്‍ദ്ദേശമാണ് മനം മാറ്റത്തിനു കാരണം.

English summary
The Narendra Modi show comes to Bangalore today; BJP looks for some magic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X