ഇറച്ചി കഴിക്കുന്നത് നിര്‍ത്തൂ, പീഡനം ഒഴിവാക്കൂ

ആളുകള്‍ മാംസാഹാരം കഴിക്കുന്നത് കൊണ്ടാണ് രാജ്യത്ത് ബലാത്സംഗങ്ങള്‍ നടക്കുന്നത് എന്നാണ് സ്വാമി അഗ്നിവേശിന്റെ അഭിപ്രായം. മാംസാഹാരവും മദ്യവും ഒഴിവാക്കിയാല്‍ ബലാത്സംഗവും കുറയ്ക്കാമെന്നും അദ്ദേഹം പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. മദ്യപാനം കുറച്ചാലും അതിക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാനാകും.
മദ്യം കുറ്റം ചെയ്യാന്‍ ആളുകളെ പ്രേരിപ്പിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ദില്ലി കൂട്ടമാനഭംഗക്കേസിലെ പ്രതികള്‍ സംഭവസമയത്ത് മദ്യപിച്ചിരുന്നു. കഴിഞ്ഞ ദിവസം ബാലികയെ പീഡിപ്പിച്ച രണ്ടുപേരും മദ്യലഹരിയിലായിരുന്നു. മദ്യമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് ഈ സംഭവങ്ങള്‍ തെളിയിക്കുന്നത്. മദ്യം ആളുകളുടെ ധാര്‍മികത ഇല്ലാതാക്കുന്നു - സ്വാമി അഗ്നിവേശ് വിശദീകരിച്ചു.
അതുകൊണ്ട് മദ്യവും മാംസാഹാരവും ഒഴിവാക്കുന്നതാണ് നല്ലത്. ശിക്ഷാനടപടികള്‍ കൊണ്ട് മാത്രം സ്ത്രീപീഡനങ്ങളും ബലാത്സംഗങ്ങളും തടയാന്‍ സാധിക്കില്ലെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.












Click it and Unblock the Notifications