പാര്‍ട്ടിയെ വിമര്‍ശിച്ച ലോറന്‍സിന് താക്കീത്

പാര്‍ട്ടിയെ വിര്‍ശിച്ചുകൊണ്ട് ലോറന്‍സ് നടത്തിയ പ്രസ്താവനകള്‍ അച്ചടക്കലംഘനവും സംഘടനാ വിരുദ്ധവുമാണെന്ന് പാര്‍ട്ടി കണ്ടെത്തി. അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല.
ലോറന്‍സ് കൂടി അംഗമായ സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാനസമിതി യോഗത്തില്‍ എം എം ലോറന്‍സും സന്നിഹിതനായിരുന്നു. ഗൗരിയമ്മ സി പി എമ്മിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ നിലനില്‍ക്കേ അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതും ശരിയായില്ല എന്നാണ് പാര്‍ട്ടി നിലപാട്.
ലോറന്‍സ് നടത്തിയ പരാമര്‍ശങ്ങളെയും പ്രസ്താവനകളെയും പാര്‍ട്ടി തള്ളിക്കളഞ്ഞു. സംസ്ഥാനത്തെ കുടിവെള്ള പ്രശ്‌നത്തില്‍ സമരം നടത്തുവാനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications