കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയെ വിമര്‍ശിച്ച ലോറന്‍സിന് താക്കീത്

Google Oneindia Malayalam News

MM Lawrance
തിരുവനന്തപുരം: പാര്‍ട്ടിയെ വിമര്‍ശിച്ചാല്‍ എത്ര വലിയ നേതാവാണെങ്കിലും അത് അംഗീകരിക്കാനാകുന്നതല്ല എന്ന് സി പി എം വീണ്ടും തെളിയിച്ചു. പാര്‍ട്ടി പത്രത്തിലൂടെയും ചാനലിലൂടെയും നേതാക്കളെ വിമര്‍ശിച്ച സംസ്ഥാനകമ്മിറ്റി അംഗവും മുതിര്‍ന്ന നേതാവുമായ എം എം ലോറന്‍സിനെ പരസ്യമായി താക്കീത് ചെയ്യാനാണ് സി പി എമ്മിന്റെ തീരുമാനം. സി പി എം സംസ്ഥാന സമിതി യോഗത്തിന്റേതാണ് തീരുമാനം.

പാര്‍ട്ടിയെ വിര്‍ശിച്ചുകൊണ്ട് ലോറന്‍സ് നടത്തിയ പ്രസ്താവനകള്‍ അച്ചടക്കലംഘനവും സംഘടനാ വിരുദ്ധവുമാണെന്ന് പാര്‍ട്ടി കണ്ടെത്തി. അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല.

ലോറന്‍സ് കൂടി അംഗമായ സംസ്ഥാനസമിതി യോഗത്തിലാണ് തീരുമാനം. സംസ്ഥാനസമിതി യോഗത്തില്‍ എം എം ലോറന്‍സും സന്നിഹിതനായിരുന്നു. ഗൗരിയമ്മ സി പി എമ്മിലേക്ക് തിരിച്ചുവരാനുള്ള സാധ്യതകള്‍ നിലനില്‍ക്കേ അവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചതും ശരിയായില്ല എന്നാണ് പാര്‍ട്ടി നിലപാട്.

ലോറന്‍സ് നടത്തിയ പരാമര്‍ശങ്ങളെയും പ്രസ്താവനകളെയും പാര്‍ട്ടി തള്ളിക്കളഞ്ഞു. സംസ്ഥാനത്തെ കുടിവെള്ള പ്രശ്‌നത്തില്‍ സമരം നടത്തുവാനും പാര്‍ട്ടി യോഗത്തില്‍ തീരുമാനമായി.

English summary
CPIM today decided to warn senior leader MM Lowrance for his anti party statements.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X