Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്എസിന്റെ പരാതി പരിഹരിക്കുമെന്ന് ചെന്നിത്തല

chennithala
പാലക്കാട്: എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും പരാതികള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാണെന്ന് കെ പി സി സി പ്രസിഡണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരായ എന്‍ എസ് എസിന്റെയും എസ് എന്‍ ഡി പിയുടെയും പ്രസ്താവനയ്‌ക്കെതിരെ ശക്തമായ ആക്ഷേപം ഉയരുമ്പോഴാണ് ചെന്നിത്തലയുടെ പ്രതികരണം. കേരള യാത്രയ്ക്കിടെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

കേരളത്തില്‍ ഭൂരിപക്ഷ സമുദായങ്ങള്‍ പലായനം ചെയ്യേണ്ട അവസ്ഥയാണുള്ളതെന്നായിരുന്നു എന്‍ എസ് എസ് സെക്രട്ടറി ജി സുകുമാരന്‍ നായരും എസ് എന്‍ ഡി പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനം നടത്തി ആരോപിച്ചത്. ഭൂരിപക്ഷ സമുദായങ്ങള്‍ക്ക് നീതിയും ന്യായവും കിട്ടുന്നില്ലെന്നും കേരളം ഭരിക്കുന്നത് ന്യൂനപക്ഷ സമുദായക്കാരായ മന്ത്രിമാര്‍ ചേര്‍ന്നാണെന്നും മറ്റുള്ളവര്‍ക്ക് യാതൊരു വിലയുമില്ലെന്നും ഇരുവരും പറഞ്ഞു.

ഇതിനെതിരെ രാഷ്ട്രീയ കക്ഷി ഭേദമില്ലാതെ നേതാക്കള്‍ കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. എന്‍ എസ് എസും എസ് എന്‍ ഡി പിയും വര്‍ഗീയത വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്. എന്‍ എസ് എസും എസ് എന്‍ ഡി പിയും വിചാരിച്ചാല്‍ കേരളത്തില്‍ ഒരു രാഷ്ട്രീയ മാറ്റവും കൊണ്ടുവരാന്‍ കഴിയില്ല എന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനംു പറഞ്ഞു.

എന്നാല്‍ ഏറ്റവും കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയത് മുസ്ലിം ലീഗാണ്. പ്രസ്താവന നിലവാരമില്ലാത്തതാണെന്നും എന്‍ എസ് എസും എസ് എന്‍ ഡി പിയും നടത്തിയ ആരോപണങ്ങളില്‍ കൂടുതല്‍ ചര്‍ച്ച വേണമെന്നും ലീഗ് നേതാവ് ഇ ടി മുഹമ്മദ് ബഷീര്‍ പ്രതികരിച്ചത്. സഖ്യകക്ഷികളില്‍ നിന്നുപോലും കടുത്ത എതിര്‍പ്പ് നേരിടുന്നതിനിടെയാണ് ചെന്നിത്തലയുടെ അഭിപ്രായം എന്നതും ശ്രദ്ധേയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+